| Thursday, 29th September 2022, 2:49 pm

ഗ്യാന്‍വാപി കേസ്: സര്‍വേക്കുള്ള സ്റ്റേ ഒക്ടോബര്‍ 31വരെ നീട്ടി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗ്യാന്‍വാപി കേസില്‍ സര്‍വേക്കുള്ള സ്റ്റേ ഒക്ടോബര്‍ 31വരെ നീട്ടി അലഹബാദ് ഹൈക്കോടതി. മസ്ജിദ് സമുച്ചയത്തില്‍ സര്‍വേ നടത്താനും കേസിലെ തുടര്‍നടപടികള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് നല്‍കണമെന്നും വാരണാസി കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിക്ക് മേലുള്ള സ്റ്റേ അലഹബാദ് ഹൈക്കോടതി നീട്ടിയത്.

കേസില്‍ അടുത്ത വാദം ഒക്ടോബര്‍ 18ന് കേള്‍ക്കുമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് പ്രകാശ് പാഡിയ പറഞ്ഞു.

വാരാണസി കോടതിയുടെ 2021 ഏപ്രില്‍ 8ലെ ഉത്തരവിന്മേലുള്ള ഇടക്കാല സ്റ്റേ ഹൈക്കോടതി സെപ്റ്റംബര്‍ 30 വരെ നീട്ടിയിരുന്നു.

1991ല്‍ വാരണാസി ജില്ലാ കോടതിയില്‍ ഫയല്‍ ചെയ്ത സ്യൂട്ടിന്റെ സാധ്യതയെ ചോദ്യം ചെയ്തുകൊണ്ട് ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയായ അഞ്ജുമാന്‍ ഇന്‍തേസാമിയ ഒരു ഹരജി ഫയല്‍ ചെയ്തിരുന്നു.

നിലവില്‍ ഗ്യാന്‍വാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പുരാതനമായ കാശി വിശ്വനാഥ ക്ഷേത്രമായിരുന്നുവെന്നും ഇത് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്യൂട്ടില്‍ ആവശ്യപ്പെട്ടിരുന്നത്. മസ്ജിദ് ക്ഷേത്രത്തിന്റെ ഭാഗമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം.

Content Highlight: Gyanvapi case survey extended till october 31st

We use cookies to give you the best possible experience. Learn more