| Thursday, 13th February 2020, 4:25 pm

ഞാന്‍ പാടിയിട്ടെ ഇല്ലാത്ത തരത്തിലുള്ള പാട്ടാണ് ജി.വി പ്രകാശ് തന്നത്; സൂര്യയുടെ 'സുരാരൈ പൊട്ര്'ലെ ഗാനത്തെ കുറിച്ച് ഹരീഷ് ശിവരാമകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: പുറത്തിറങ്ങി കുറഞ്ഞ സമയം കൊണ്ട് തന്നെ സൂര്യയുടെ പുതിയ ചിത്രം ‘സുരാരൈ പൊട്ര്’ലെ ഗാനം വൈറലായിരിക്കുകയാണ്. മലയാളത്തിന്റെ സ്വന്തം ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ആണ് പുതിയ ഗാനം ആലപിച്ചിരിക്കുന്നത്.

താന്‍ പാടിയിട്ടെ ഇല്ലാത്ത തരത്തിലുള്ള പാട്ടാണ് ജി.വി പ്രകാശ് തന്നതെന്ന് ഹരീഷ് ശിവരാമകൃഷ്ണന്‍ ഡൂള്‍ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

താന്‍ പാടിയിട്ടേ ഇല്ലാത്ത തരത്തിലുള്ള പാട്ടാണ് ജി.വി പ്രകാശ് തന്നത്. അത് അയാളുടെ വിഷനായിരുന്നു. നിങ്ങള്‍ ഇതുപേലെ ഉള്ള പാട്ടല്ലെ പാടുന്നത് അതില്‍ നിന്ന് വ്യത്യസ്തമാണ് ഈ ഗാനം എന്ന് പറഞ്ഞായിരുന്നു ഇത് തന്നത്. എന്നായിരുന്നു ഹരീഷ് ഡൂള്‍ ന്യൂസിനോട് പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആകാശത്ത് വെച്ചായിരുന്നു ഗാനം പുറത്തുവിട്ടത്. സ്‌പൈസ് ജെറ്റ് ബോയിങ് 737 എയര്‍ ക്രാഫ്റ്റില്‍ വെച്ചായിരുന്നു ഓഡിയോ ലോഞ്ച്. സ്‌പൈസ് ജെറ്റ് ഉടമ അജയ് സിങ്ങുമായി ചേര്‍ന്നാണ് പാട്ടു പുറത്തിറക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉപന്യാസ മത്സരം നടത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതിലെ വിജയികള്‍ക്കാണ് വിമാന യാത്രയ്ക്ക് അവസരം ലഭിച്ചത്. സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥിനെയാണ് ചിത്രത്തില്‍ സൂര്യ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സുധാ കൊങ്കര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം ജാക്കി ഷെറോഫ്, മോഹന്‍ ബാബു, പരേഷ് റവാല്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.


ജി.വി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2 ഡി എന്റര്‍ടെയിന്‍മെന്റും സിഖ്യ എന്റര്‍ ടെയിന്‍മെന്റിസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിനോടൊപ്പം അഭിനയിച്ച കാപ്പാനാണ് താരത്തിന്റെതായി അവസാനം റിലീസ് ചെയ്ത സിനിമ. ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം കൈവരിച്ചിരുന്നില്ല.

DoolNews Video

We use cookies to give you the best possible experience. Learn more