| Monday, 23rd July 2012, 12:37 pm

ഗുവഹാത്തി സംഭവം: മുഖ്യപ്രതിയുടെ ചിത്രം ക്ലോസ്ഡ് സെര്‍ക്യൂട്ട് ടെലിവിഷനില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഗുവഹാത്തിയില്‍ പെണ്‍കുട്ടിയെ പരസ്യമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയുടെ ചിത്രം ക്ലോസ്ഡ് സെര്‍ക്യൂട്ട് ടെലിവിഷനില്‍. അമര്‍ ജ്യോതി കാലിത്തയുടെ ചിത്രമാണ് തിരിച്ചറിഞ്ഞതായി അറിയുന്നത്. അസ്സം പോലീസ് കലിത്തയെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു.
[]
മൂന്നു ദിവസങ്ങക്ക് മുമ്പാണ് കലിത്തയുടെ ചിത്രം ക്ലോസ്ഡ് സെര്‍ക്യൂട്ട് ടെലിവിഷനില്‍ പതിഞ്ഞതെന്ന് അറിയുന്നു. ഗുവഹാത്തി സംഭവത്തെ തുടര്‍ന്ന് കലിത്ത ഒടിഷയിലേയ്ക്കും അവിടെ നിന്ന് മുംബൈയിലേയ്ക്കും കടന്നുവെന്നാണ് പോലീസ് അവകാശപ്പെട്ടിരുന്നത്.

ഗുവഹാത്തി സംഭവം ചിത്രീകരിച്ച ന്യൂസ് ലൈവ് ടി.വി. റിപ്പോര്‍ട്ടര്‍ ഗൗരവ് ജ്യോതി നിയോഗിന്റെ സുഹൃത്താണ് അമര്‍ ജ്യോതി കലിത്ത എന്ന് കരുതപ്പെടുന്നു.  നിയോഗിനെ ഈ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു.

സ്ത്രീയുടെ അഭിമാനത്തിനു നേരെയുള്ള അവഹേളനം, അശ്ലീല പ്രവര്‍ത്തനം, പൊതു സമാധാനം ഇല്ലാതാക്കല്‍ മുതലായ പതിനൊന്നോളം കേസ്സുകളാണ് നിയോഗിക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ന്യൂസ് ലൈവ് ടി.വി എഡിറ്റര്‍ അതാനു ഭുയന്‍ തന്റെ ജോലി രാജിവെച്ചിരുന്നു.

ഈ കേസ്സുമായി ബന്ധപ്പെട്ട് പതിനൊന്നുപേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജൂലൈ ഒന്‍പതിനാണ് ഗുവഹാത്തിയില്‍ പെണ്‍കുട്ടി പരസ്യമായ പീഡനത്തിനിരയായത്. ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പൊതു നിരത്തില്‍ വെച്ച് ആക്രമിക്കുകയായിരുന്നു. ഈ സംഭവം നിയോഗ് തന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ചു. ജൂലൈ 12ന് സംഭവങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ചിത്രം എഡിറ്റ് ചെയ്യാതെ പരിശോധനക്കായി പോലീസിന് കൈമാറിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍:

ജന്മദിനപാര്‍ട്ടിക്കു പോയി മടങ്ങുകയായിരുന്ന 17 കാരിയെ 20 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

ഗുവാഹത്തി സംഭവം: അഞ്ചു പേര്‍ കൂടി അറസ്റ്റില്‍

പത്രപ്രവര്‍ത്തകര്‍ ഇരകളെ ചിത്രീകരിക്കണോ സഹായിക്കണോ?

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ യു.പി.എ മൗനം പാലിക്കുന്നു: ബൃന്ദ കാരാട്ട്

We use cookies to give you the best possible experience. Learn more