| Tuesday, 17th July 2012, 8:53 am

ഗുവാഹത്തി സംഭവം: അഞ്ചു പേര്‍ കൂടി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി : ഗുവാഹത്തിയില്‍ പെണ്‍കുട്ടിയെ പരസ്യമായി അപമാനിച്ച സംഭവത്തില്‍ അഞ്ചു പേര്‍ കൂടി അറസ്റ്റിലായി. ബാക്‌സ ജില്ലയില്‍ നിന്നും നാല്‍ബറി, ഷില്ലോംഗ് മേഖലകളില്‍ നിന്നുമാണ് ഇവരെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 11 ആയി. []

എന്നാല്‍ കേസിലെ മുഖ്യപ്രതി അമര്‍ജ്യോതി കലീതയെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാള്‍ ഒഡീഷയില്‍ ഒളിവില്‍ താമസിക്കുകയാണെന്ന സൂചനയെ തുടര്‍ന്ന് അവിടെ പോലീസ് തിരയുന്നുണ്ട്.

48 മണിക്കൂറിനുള്ളില്‍ കുറ്റക്കാരായവരെ പിടികൂടണമെന്ന ആസാം മുഖ്യമന്ത്രി തരുണ്‍ ഗോംഗോയിയുടെ അന്ത്യശാസനം വന്ന് മിനിറ്റുകള്‍ക്കുള്ളിലാണ് പുതിയ അറസ്റ്റുണ്ടായിരിക്കുന്നത്.

അതിനിടെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ട ദേശീയ വനിതാ കമ്മീഷന്‍ അംഗം ജിബാന്‍ ബറുവയെ സ്ഥലം മാറ്റി. ബറുവയ്‌ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ദേശീയ വനിതാ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, വനിതാ കമ്മീഷന്‍ അംഗത്തിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് പി.ആര്‍.ഡി ഡിപ്പാര്‍ട്ടുമെന്റും ആവര്‍ത്തിച്ചു. മുഖ്യമന്ത്രി തരുണ്‍ ഗോംഗോയിയുമായി പെണ്‍കുട്ടി കൂടിക്കാഴ്ച നടത്തുന്ന ചിത്രവും അവരുടെ പേരും പി.ആര്‍.ഡി പുറത്തുവിട്ടു.

Latest Stories

We use cookies to give you the best possible experience. Learn more