ഗുവാഹത്തി: അസമിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലിയെ നാട്ടുകാര്‍ അടിച്ചു കൊന്നു. ഗുവാഹത്തിക്ക് സമീപത്തുള്ള ബൂര്‍ച്ചുക്കിലാണ് സംഭവം.
പുലിയുടെ ജഡവുമായി നാട്ടുകാര്‍ ആഹ്ലാദ പ്രകടനം നടത്തി. ഇതിന്റെ ദൃശ്യങ്ങള്‍ നാട്ടുകാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ ആറുപേരെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. മറ്റു പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
ജനവാസ കേന്ദ്രത്തിലിറങ്ങിയതു കൊണ്ടാണ് പുലിയെ കൊന്നതെന്നാണ് നാട്ടുകാരുടെ വിശദീകരണം. ഫോറസ്റ്റ് അധികൃതര്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കില്‍ ഇത്തരമൊരു സംഭവം ഒഴിവക്കാമായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.
അതേസമയം ഫോറസ്റ്റ് വകുപ്പ് അധികൃതര്‍ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് നാട്ടുകാര്‍ പുലിയെ അടിച്ചു കൊല്ലുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ പുലി കെണിയില്‍ കുടുങ്ങിയെന്നായിരുന്നു ഫോറസ്റ്റിന് ലഭിച്ചിരുന്ന വിവരം. എന്നാല്‍ അധികൃതര്‍ എത്തുമ്പോഴേക്കും പുലി രക്ഷപ്പെടുകയായിരുന്നു.
രക്ഷപ്പെട്ട പുലിയെ പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ കാട്ടില്‍ വെച്ച് പുലിയെ കൊല്ലുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ