മുബൈ: മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ രൂപീകരിക്കാനായി ഗവര്‍ണറെ സമീപിച്ചിരുന്നെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ. സര്‍ക്കാരുണ്ടാക്കാന്‍ രണ്ടു ദിവസത്തെ സമയം ഗവര്‍ണറോട് ചോദിച്ചെന്നും എന്നാല്‍ സമയം നല്‍കിയില്ലെന്നുമാണ് ആദിത്യ താക്കറെ മാധ്യമങ്ങളോട് പറഞ്ഞത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സര്‍ക്കാരുണ്ടാക്കാനുള്ള രണ്ടു ദിവസത്തെ സമയം വേണമെന്ന ആവശ്യമാണ് ഗവര്‍ണര്‍ എതിര്‍ത്തതെന്നും സര്‍ക്കാരുണ്ടാക്കാനുള്ള നീക്കവുമായി മുന്നോട്ട് പോവുന്നു എന്നും ആദിത്യ താക്കറെ പറഞ്ഞു.
ശിവസേനയുമായി സഖ്യസര്‍ക്കാരുണ്ടാക്കുന്നതിന് എന്‍.സി.പി പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് ശിവസേനയെ പുറത്തു നിന്ന് പിന്തുണയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും എന്‍സിപിയുമായി ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും പിന്തുണയ്ക്കുക എന്ന് കോണ്‍ഗ്രസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.