അരങ്ങേറ്റക്കാരന്റെ അഴിഞ്ഞാട്ടം; ഐ.സി.സിയുടെ തകര്‍പ്പന്‍ നേട്ടത്തില്‍ ഇംഗ്ലണ്ടിന്റെ വജ്രായുധം!
Sports News
അരങ്ങേറ്റക്കാരന്റെ അഴിഞ്ഞാട്ടം; ഐ.സി.സിയുടെ തകര്‍പ്പന്‍ നേട്ടത്തില്‍ ഇംഗ്ലണ്ടിന്റെ വജ്രായുധം!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th August 2024, 8:44 am

ഐ.സി.സി പുരുഷ ക്രിക്കറ്റിലെ ജൂലൈ മാസത്തെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ പുതുമുഖം ഗസ് ആറ്റ്കിങ്‌സനാണ് കഴിഞ്ഞ മാസത്തെ അവാര്‍ഡ് കൊണ്ടുപോയത്. അടുത്തിടെ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ഇംഗ്ലണ്ട് തൂത്തുവാരിയിരുന്നു. താരത്തിന്റെ അരങ്ങേറ്റ ടെസ്റ്റ് കൂടിയായിരുന്നു അത്. മൂന്ന് ടെസ്റ്റിലും ഇംഗ്ലണ്ടിനുവേണ്ടി നിര്‍ണായകമായ പ്രകടനമാണ് താരം കാഴ്ചവെച്ചത്.

22 വിക്കറ്റുകളാണ് താരം പിഴുതെറിഞ്ഞത്. ഇതോടെ വെറും 26 വയസ് പ്രായമുള്ള ഗസ് ആറ്റ്കിങ്‌സണ്‍ പ്ലെയര്‍ ഓഫ് ദി സീരിയസ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 16.22 എന്ന ശരാശരിയില്‍ ആയിരുന്നു താരത്തിന്റെ പ്രകടനം. ക്രിക്കറ്റിലെ എക്കാലത്തെയും ബൗളിങ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്റെ വിടവാങ്ങല്‍ ടെസ്റ്റ് കൂടിയായിരുന്നു ഇത്.

ടെസ്റ്റില്‍ മൂന്ന് മത്സരങ്ങളിലെ 6 ഇന്നിങ്‌സുകളില്‍ നിന്ന് 22 വിക്കറ്റുകളാണ് ആറ്റ്കിങ്‌സണ്‍ സ്വന്തമാക്കിയത്. അതില്‍ 7/45 എന്ന തകര്‍പ്പന്‍ പ്രകടനവും താരം കാഴ്ചവെച്ചിരുന്നു. ടെസ്റ്റില്‍ 4.2 എന്ന തകര്‍പ്പന്‍ എക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്. ഒരു 10 വിക്കറ്റും രണ്ട് ഫൈഫറും താരം കരിയര്‍ ആരംഭിക്കുമ്പോഴേ സ്വന്തമാക്കിയിരിക്കുകയാണ്.

ഏകദിനത്തില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും 11 വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് ഇന്റര്‍നാഷണല്‍ ടി-20യില്‍ നിന്നും ആറ് വിക്കറ്റുകള്‍ തന്റെ പേരില്‍ കുറിക്കാനും ഗസിന് സാധിച്ചിട്ടുണ്ട്.

ഇനി ഇംഗ്ലണ്ടിന്റെ മുന്നിലുള്ളത് ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയാണ്. ഓഗസ്റ്റ് 21 മുതല്‍ ഓള്‍ഡ് ട്രഫോഡിലാണ് മത്സങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 21 മുതല്‍ 25 വരെയും രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റബര്‍ രണ്ട് വരെയും പരമ്പരയിലെ അവസാന ടെസ്റ്റ് സെപ്റ്റബംര്‍ ആണ് മുതല്‍ 10 വരെയുമാണ് നടക്കുക.

 

 

Content Highlight: Gus Atkinson won the ICC Player of the Month award for July