ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സ് ബാസിന്‍ റിസര്‍വില്‍ നടക്കുകയാണ്. ആദ്യ ടെസ്റ്റില്‍ വിജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് രണ്ടാം യൂണിയന്‍ ബാറ്റിങ് തുടരുകയാണ്.
മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 250 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയപ്പോള്‍ തുടര്‍ ബാറ്റിങ്ങില്‍ ന്യൂസിലാന്‍ഡിനെ 125 റണ്‍സിനാണ് ഇംഗ്ലണ്ട് ബൗളര്‍മാര്‍ കീഴ്‌പ്പെടുത്തിയത്.
ഇംഗ്ലണ്ടിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ഗസ് ആറ്റ്കിന്‍സണ്‍, ബ്രൈഡല്‍ കാര്‍സി എന്നിവരാണ്. ഇരുവരും നാല് വിക്കറ്റുകള്‍ വീതമാണ് നേടിയത്. അതില്‍ എടുത്തു പറയേണ്ടത് ഗസിന്റെ ഹാട്രിക് വിക്കറ്റ് വേട്ടയാണ്. ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 125ല്‍ നില്‍ക്കെ നഥാന്‍ സ്മിത്ത് (13), മാറ്റ് ഹെന്റി (0), ടിം സൗത്തി (0) എന്നിവരുടെ ബാക് ടു ബാക് വിക്കറ്റ് നേടിയാണ് ഗസ് ഹാട്രിക് നേടിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ ആദ്യ ഹാട്രിക് നേടിയ ഗസ്, ബുംറ ഒന്നാം സ്ഥാനത്തുള്ള റെക്കോഡ് ലിസ്റ്റിലാണ് സ്ഥാനം പിടിച്ചത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഹാട്രിക് നേടുന്ന നാലാമത്തെ ബൗളര്‍ ആകാനാണ് ഗസിന് സാധിച്ചത്. ബുംറ ഈ നേട്ടത്തില്‍ ഒന്നാമനാണ്. 2019ല്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ആയിട്ടുള്ള മത്സരത്തിലാണ് ബുംറ ഈ നേട്ടം കൈവരിച്ചത്.
നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണര്‍ സാക്ക് ക്രോളി 8 റണ്‍സിന് പുറത്തായപ്പോള്‍ ബെന്‍ ഡക്കറ്റ് 92 റണ്‍സ് നേടിയ മിന്നും പ്രകടനമാണ് കാഴ്ചവച്ചാണ് കൂടാരം കയറിയത്.
മാത്രമല്ല വണ്‍ ടൗണ്‍ ബാറ്റര്‍ ജേക്കബ് ബെത്തല്‍ 96 റണ്‍സ് നേടി അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചു. 10 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. നിലവില്‍ 17 റണ്‍സുമായി ജോ റൂട്ടും 13 റണ്‍സുമായി ഹാരി ബ്രൂക്കുമാണ് ക്രീസില്‍.
Content Highlight: Gus Atkinson In Great Record Achievement In Test Cricket