വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റില്‍ 114 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 121 റണ്‍സിനുകളില്‍ 371 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. 250 റണ്‍സിന്റെ പടുകൂറ്റന്‍ ലീഡാണ് ഇംഗ്ലണ്ട് ഉയര്‍ത്തിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 136 റണ്‍സ് മാത്രമാണ് വിന്‍ഡീസ് നേടിയത്.
രണ്ടാം ഇന്നിങ്‌സും വിന്‍ഡീസ് വമ്പന്‍ ബാറ്റിങ് തകര്‍ച്ചയിലാണ് അവസാനിപ്പിച്ചത്. ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ പിഴിതെറിയുകയായിരുന്നു. വിന്‍ഡീസിന്റെ നാല് ബാറ്റര്‍മാര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. അതില്‍ 31 റണ്‍സ് നേടിയ ഗുടകേഷ് മോട്ടിയാണ് ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത്.
ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് രണ്ട് വിക്കറ്റും ജെയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 704* വിക്കറ്റ് നേട്ടവുമായി താരം പടിയിറങ്ങിയിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ അരങ്ങേറ്റക്കാരന്‍ ഗസ് ആറ്റ്കിന്‍സണ്‍ അഞ്ച് വിക്കറ്റ് നേടി അമ്പരപ്പിക്കുന്ന പ്രകടനമാണ് രണ്ടാം ഇന്നിങ്‌സിലും കാഴ്ചവെച്ചത്.
England WIN! 🏴
And with it, Jimmy Anderson has bowled his last ball for his country ❤️
ആദ്യ ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നേടിയാണ് ആറ്റ്കിന്‍സണ്‍ വരവറയിച്ചത്. തന്റെ ആദ്യ ടെസ്റ്റില്‍ 12 വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് ഗസ് കാഴ്ചവെച്ചത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിലെ ലെജന്‍ഡ്‌സ് ലിസ്റ്റിലും താരത്തിന് എത്താന്‍ സാധിച്ചിരിക്കുകയാണ്. മാത്രമല്ല ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ 1890ന് ശേഷം രണ്ടാം തവണയാണ് ഒരു താരം ടെസ്റ്റിലെ ആദ്യ മത്സരത്തില്‍ 12 വിക്കറ്റുള്‍ നേടുന്നത്.
അരങ്ങേറ്റ ടെസ്റ്റില്‍ 12 വിക്കറ്റുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ആറാമനാകാനാണ് താരത്തിന് സാധിച്ചത്.