| Thursday, 16th May 2024, 1:48 pm

'ഗുരുവായൂരമ്പല നടയിൽ' ആദ്യ പ്രതികരണം; ഒന്നൊന്നര കാമിയോ, പൃഥ്വിരാജ് - ബേസിൽ ഇടിവെട്ട് കോമ്പോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ് സുകുമാരന്‍ – ബേസില്‍ ജോസഫ് എന്നിവര്‍ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. പൃഥ്വിയും ബേസിലും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ഇത്.

‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രം സംവിധാനം ചെയ്ത വിപിന്‍ ദാസാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇന്ന് റിലീസായ ചിത്രത്തിന്റെ ആദ്യ ഷോ കഴിയുമ്പോൾ ഗംഭീര അഭിപ്രായമാണ് പുറത്ത് വരുന്നത്.

ജയ ജയ ജയ ജയഹേ പോലെ കോമഡിക്ക് പ്രാധാന്യം കൊടുത്ത് ഒരുക്കിയ ചിത്രമാണ് ഇതും. തമിഴിൽ നിന്നുള്ള യോഗി ബാബു അടക്കം നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മികച്ച സിനിമ അനുഭവമാണ് ചിത്രം നൽകുന്നതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

ഇങ്ങനെയൊരു കൺസെപ്റ്റ് എടുത്ത് സിനിമയാക്കുകയെന്നത് തന്നെ വളരെ പ്രയാസമാണെന്നും അത് നന്നായി ഒരുക്കിയെന്നുമാണ് ഒരു പ്രേക്ഷകൻ പറയുന്നത്.

നാളുകളായി കോമഡിയുടെ പേരിൽ വിമർശനം കേൾക്കുന്ന നടനാണ് പൃഥ്വിരാജ്. എന്നാൽ അമർ അക്ബർ അന്തോണിക്ക് ശേഷം പൃഥ്വിരാജിന്റെ മികച്ച രീതിയിൽ കോമഡി കൈകാര്യം ചെയ്യുന്ന കാഴ്ച്ചയാണ് ചിത്രത്തിൽ കണ്ടതെന്നും നിരവധി പേർ പറയുന്നു. ചിത്രത്തിൽ ഒരു ഒന്നൊന്നര കാമിയോ ഉണ്ടെന്നും അത് ഒരുപാട് വർഷം പുറകോട്ട് കൊണ്ടുപോവുമെന്നും പ്രേക്ഷകർ പറയുന്നു.

പൃഥ്വിരാജ് ബേസിൽ കോമ്പോയാണ് മറ്റൊരു പ്രധാന ആകർഷണമെന്നും തീർച്ചയായും തിയേറ്ററിൽ വന്ന് അടിച്ച് പൊളിച്ച് കാണാവുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. തുടരെ തുടരെ വിജയ ചിത്രങ്ങൾ ആവർത്തിക്കുന്ന മോളിവുഡിൽ ഏറ്റവും പുതിയ എൻട്രിയാണ് ഗുരുവായൂരമ്പല നടയെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

Content Highlight: Guruvayurambala Nadayil First Day Theatre Response

Latest Stories

We use cookies to give you the best possible experience. Learn more