| Friday, 3rd May 2024, 8:15 pm

ധ്യാനിനെപ്പോലെ കഥ ലീക്ക് ചെയ്യില്ലെന്ന് അജു, ഗുരുവായൂരമ്പല നടയില്‍ പുതിയ പ്രൊമോ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയ ജയ ജയ ജയഹേക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. പൃഥ്വിരാജും ബേസില്‍ ജോസഫുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. കോമഡി ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഒരു കല്യാണവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ.

ഇപ്പോഴിതാ സിനിമയുടെ രസകരമായ പ്രൊമോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അജു വര്‍ഗീസാണ് പ്രൊമോയിലുള്ളത്. ചിത്രത്തില്‍ താനും അഭിനയിക്കുന്നുണ്ടെന്ന വിചാരത്തില്‍ സിനമയുടെ ഗാനരചയിതാവുമായി സംസാരിക്കുന്നതാണ് പ്രൊമോയിലുള്ളത്. ഒറ്റ പേജിലെ എഴുത്ത് കണ്ടിട്ട് ഡയലോഗാണെന്ന് തെറ്റിദ്ധരിച്ച അജുവിനോട് ഈ സിനിമയിലെ പാട്ട് പാടാനാണ് അജുവിനെ വിളിച്ചതെന്നാണ് പ്രൊമോയില്‍ പറയുന്നത്.

ആദ്യമായാണ് അജു പിന്നണിഗാന രംഗത്ത് അരങ്ങേറുന്നത്. കൃഷ്ണ കൃഷ്ണ എന്നു തുടങ്ങുന്ന ഗാനം മെയ് അഞ്ചിന് പുറത്തിറങ്ങും. മുമ്പ് തമിഴില്‍ മാത്രം കണ്ടിട്ടുള്ള പ്രൊമോ ഇപ്പോള്‍ മലയാളത്തിലും വരുന്നുണ്ട് എന്നാണ് പ്രൊമോ കണ്ട പലരുടെയും അഭിപ്രായം. പൃഥ്വിരാജിനും ബേസിലിനും പുറമെ അനശ്വര രാജന്‍, നിഖില വിമല്‍, യോഗി ബാബു, സിജു സണ്ണി തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്.

അങ്കിത് മേനോനാണ് ചിത്രത്തിന്റെ സംഗീതം. പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് എന്ന സീരീസിന് ശേഷം ദീപു പ്രദീപ് കഥ എഴുതുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ഇ ഫോര്‍ എന്റര്‍ടൈന്മെന്റ്‌സിന്റയും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സി.വി. സാരഥിയും, സുപ്രിയ മേനോനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം മെയ് 16ന് തിയേറ്ററുകളിലെത്തും.

Content Highlight: Guruvayoor Ambalanadayil new promo out now

Latest Stories

We use cookies to give you the best possible experience. Learn more