റിലീസ് ചെയ്ത് വെറും അഞ്ചു ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ കയറി ഗുരുവായൂരമ്പല നടയില്‍. 21.8 കോടി രൂപയാണ് ചിത്രം കേരളത്തില്‍ നിന്ന് നേടിയത്. ഇന്ത്യയില്‍ കേരളത്തിന് പുറത്ത് നിന്ന് 4.2 കോടിയും ഗുരുവായൂരമ്പല നടയില്‍ സ്വന്തമാക്കി.
വിദേശ രാജ്യങ്ങളില്‍ നിന്ന് 24.2 കോടി ലഭിച്ച സിനിമക്ക് ഗള്‍ഫില്‍ നിന്ന് മാത്രമായി 13.80 കോടി രൂപ സ്വന്തമാക്കാന്‍ കഴിഞ്ഞു. കേരളത്തില്‍ നിന്ന് മാത്രമായി 3.8 കോടിയായിരുന്നു ചിത്രം ആദ്യ ദിനത്തില്‍ നേടിയത്. പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണ് ഇത്.
പൃഥ്വിരാജ് സുകുമാരന്‍, നിഖില വിമല്‍, അനശ്വര രാജന്‍, ബേസില്‍ ജോസഫ് എന്നിവര്‍ ഒന്നിച്ച ഏറ്റവും പുതിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രം സംവിധാനം ചെയ്ത വിപിന്‍ ദാസാണ് ഗുരുവായൂരമ്പല നടയിലും സംവിധാനം ചെയ്തത്.
പൃഥ്വിയും ബേസിലും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്. മെയ് 16നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. പിന്നാലെ ഗുരുവായൂരമ്പല നടയിലിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമ പുറത്തിറങ്ങി വെറും മൂന്ന് ദിവസം കൊണ്ട് ലോകമെമ്പാട് നിന്നും 15 ലക്ഷം ആളുകളാണ് ചിത്രം കണ്ടിരിക്കുന്നത്.
മിക്ക തിയേറ്ററുകളും ഇപ്പോള്‍ ഹൗസ് ഫുള്ളാണ്. ചിത്രത്തിലെ കെ ഫോര്‍ കല്യാണം എന്ന പാട്ടാകട്ടെ യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ രണ്ടാമതാണ്. യോഗി ബാബു ആദ്യമായി എത്തുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ഗുരുവായൂരമ്പല നടയിലിനുണ്ട്. ഒപ്പം ജഗദീഷ്, ബൈജു, ഇര്‍ഷാദ്, പി.വി. കുഞ്ഞികൃഷ്ണന്‍ തുടങ്ങി വന്‍താര നിരയാണ് ഈ ചിത്രത്തിലുള്ളത്.
Content Highlight: Guruvayoor Ambalanadayil Entered 50 Crore Club In Five Days