| Sunday, 19th May 2024, 8:01 pm

മൂന്ന് ദിവസം, കല്യാണം കാണാനെത്തിയത് 15 ലക്ഷം ആളുകള്‍; യൂട്യൂബും കളക്ഷന്‍ റെക്കോഡും തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിഖില വിമല്‍, പൃഥ്വിരാജ് സുകുമാരന്‍, അനശ്വര രാജന്‍, ബേസില്‍ ജോസഫ് എന്നിവര്‍ ഒന്നിച്ച ഏറ്റവും പുതിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രം സംവിധാനം ചെയ്ത വിപിന്‍ ദാസാണ് ഗുരുവായൂരമ്പല നടയിലും സംവിധാനം ചെയ്തത്.

പൃഥ്വിയും ബേസിലും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്. മെയ് 16നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. പിന്നാലെ ഗുരുവായൂരമ്പല നടയിലിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

സിനിമ പുറത്തിറങ്ങി വെറും മൂന്ന് ദിവസം കൊണ്ട് ലോകമെമ്പാട് നിന്നും 15 ലക്ഷം ആളുകളാണ് ചിത്രം കണ്ടിരിക്കുന്നത്. മിക്ക തിയേറ്ററുകളും ഇപ്പോള്‍ ഹൗസ് ഫുള്ളാണ്. ചിത്രത്തിലെ കെ ഫോര്‍ കല്യാണം എന്ന പാട്ടാകട്ടെ യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ രണ്ടാമതാണ്.

ഒപ്പം മികച്ച കളക്ഷന്‍ റിപ്പോര്‍ട്ടുകളുമാണ് പുറത്തു വരുന്നത്. മൂന്ന് ദിവസം കൊണ്ട് ആഗോളതലത്തില്‍ ഗുരുവായൂരമ്പല നടയില്‍ നേടിയത് 30 കോടിയിലധികം രൂപയാണ്. മൂന്ന് ദിവസത്തെ ഓവര്‍സീസ് കളക്ഷന്‍ 15.55 കോടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം മൂന്നാം ദിവസം കേരളത്തില്‍ നിന്ന് മാത്രം അഞ്ച് കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. 50 കോടി ക്ലബ്ബിലേക്കുള്ള കുതിപ്പാണ് ഇതെന്ന പ്രതീക്ഷയിലാണ് സിനിമാ ആരാധകര്‍.

യോഗി ബാബു ആദ്യമായി എത്തുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ഗുരുവായൂരമ്പല നടയിലിനുണ്ട്. ഒപ്പം ജഗദീഷ്, ബൈജു, ഇര്‍ഷാദ്, പി.വി. കുഞ്ഞികൃഷ്ണന്‍ തുടങ്ങി വന്‍താര നിരയാണ് ഈ ചിത്രത്തിലുള്ളത്.

Content Highlight: Guruvayoor Ambalanadayil Breaking YouTube Trending And Collection Records

We use cookies to give you the best possible experience. Learn more