| Tuesday, 1st October 2013, 3:28 pm

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നിയന്ത്രണം ഗുരുനാഥ് മെയ്യപ്പനായിരുന്നുവെന്ന് മൈക്കല്‍ ഹസ്സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: വാതുവെപ്പ് കേസില്‍ ആരോപണവിധേയനായ ഗുരുനാഥ് മെയ്യപ്പനിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നിയന്ത്രണം എന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം മൈക്കല്‍ ഹസ്സി.

“അണ്ടര്‍നീത്ത് ദ സതേണ്‍ ക്രോസ്” എന്ന തന്റെ പുസ്തകത്തിലാണ് ഹസ്സി ഇക്കാര്യം പറയുന്നത്.  ചെന്നൈ കിങ്‌സിന്റെ ഉടമസ്ഥനായ ശ്രീനിവാസന്‍ ആണ് ടീമിന്റെ നിയന്ത്രണം ഗുരുനാഥ് മെയ്യപ്പന് നല്‍കിയത്.

ടീമിന്റെ സ്‌പോണ്‍സര്‍ ഇന്ത്യന്‍ സിമന്റ്‌സായിരുന്നു. ഇതിന്റെ ഉടമ ബി.സി.സി.ഐ ബോര്‍ഡിലുള്ള എന്‍. ശ്രീനിവാസന്‍ ടീമിന്റെ നിയന്ത്രണം മെയ്യപ്പന് നല്‍കിയെന്നാണ് ഹസ്സിയുടെ പുസ്തകത്തില്‍ പറയുന്നത്.

പരിശീലകന്‍ കെപ്ലര്‍ വിസ്സല്‍സിനോടൊപ്പം മെയ്യപ്പനാണ് ടീം കൊണ്ടുപോയിരുന്നതായും ഹസ്സി പുസ്തകത്തില്‍ പറയുന്നു.

ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ഇരുപത് പേരോടൊപ്പം മുംബൈ പോലീസിന്റെ പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുകയാണ് മെയ്യപ്പന്‍.

മെയ്യപ്പന് ക്രിക്കറ്റിനോടുശള്ള താത്പര്യം മാത്രമാണ് ടീമുമായി അടുക്കാന്‍ കാരണമെന്നായിരുന്നു ഇത്രയും നാള്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നത്.

ടീമിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തകയും അത് ഉപയോഗിച്ച് വാതുവയ്പ്പ് നടത്തിയെന്നുമാണ് മെയ്യപ്പനെതിരായുള്ള കുറ്റം. മെയ് മാസത്തിലാണ് മെയ്യപ്പനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസമാണ് മെയ്യപ്പനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

We use cookies to give you the best possible experience. Learn more