| Thursday, 14th November 2024, 4:26 pm

ഫലസ്തീന്‍ അനുഭാവമുള്ള ടോക് ഷോ റദ്ദാക്കി ഗുരുഗ്രാം സര്‍വകലാശാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ഹരിയാനയിലെ ഗുരുഗ്രാം സര്‍വകലാശാലയില്‍ ഫലസ്തീനിനെ അടിസ്ഥാനമാക്കി നടത്താനിരുന്ന ടോക്ക് ഷോ റദ്ദാക്കി. ഗുരുഗ്രാം സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് ആന്റ് പബ്ലിക് പോളിസി വിഭാഗം ആഗോളതലത്തില്‍ നടത്താനിരുന്ന ടോക്ക് ഷോയാണ് റദ്ദാക്കിയത്.

നവംബര്‍ 12നാണ് യൂണിവേഴിസിറ്റി, സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫസറായ സോയ ഹസനുമായി ചേര്‍ന്ന് ഇത്തരത്തിലൊരു ടോക് ഷോ നടത്താന്‍ തീരുമാനിച്ചത്.

ഫലസ്തീന് സ്ട്രഗിള്‍ ഫോര്‍ ഈക്വല്‍ റൈറ്റ്‌സ് , ഇന്ത്യ ആന്റ് ഗ്ലോബല്‍ റെസ്‌പോണ്‍സ് എന്ന വിഷയത്തിലായിരുന്നു ടോക്ക്‌ഷോ നിശ്ചിയിച്ചിരുന്നത്.

എന്നാല്‍ നവംബര്‍ പത്തോടെ പരിപാടി റദ്ദാക്കുന്നതായി ടോക്ക് ഷോയുടെ സംഘാടകര്‍ സോയ ഹസനെ അറിയിക്കുകയായിരുന്നു. ഇന്ത്യയില്‍ ഉള്‍പ്പെടെ ലോകത്താകമാനമുള്ള ജനങ്ങള്‍ ഫലസ്തീനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു ഗുരുഗ്രം യൂണിവേഴ്‌സിറ്റി പ്രൊഫസറോട് പറഞ്ഞിരുന്നത്.

ഫലസ്തീനെ കുറിച്ചുള്ള പ്രസംഗം നടത്താനുള്ള ക്ഷണം താന്‍ സ്വീകരിച്ചുവെന്നും പക്ഷേ സംഭവിക്കില്ലെന്ന് ആദ്യമേ ഭയപ്പെട്ടിരുന്നുവെന്നും ഹസന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതാദ്യമായല്ല ഫലസ്തീനുമായി ബന്ധപ്പെട്ട് നടത്താനിരുന്ന പരിപാടികളും ചര്‍ച്ചകളും റദ്ദാക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബോംബെ, ജെ.എന്‍.യു തുടങ്ങി പല വിദ്യാഭ്യാസ സ്ഥാപനങ്ങളും അവസാന നിമിഷത്തില്‍ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Gurugram University cancels pro-Palestinian talk show

We use cookies to give you the best possible experience. Learn more