ഒരൊറ്റ ചിത്രം കൊണ്ട് തന്നെ മലയാള സിനിമ പ്രേമികളെ ഒന്നടങ്കം ആരാധകരാക്കി മാറ്റിയ ആളാണ് ഗുരു സോമസുന്ദരം.
മിന്നല്‍ മുരളിക്ക് മുന്‍പ് നിരവധി ചിത്രങ്ങളില്‍ ഗുരു സോമസുന്ദരം എത്തിയിട്ടുണ്ടെങ്കിലും മലയാളികളുടെ ഇടയില്‍ മിന്നല്‍ മുരളിയോളം ശ്രദ്ധിക്കപെട്ട ചിത്രം അദ്ദേഹത്തിന്റെ സിനിമ ജീവിതത്തില്‍ മുന്‍പ് ഉണ്ടായിട്ടില്ല.
വില്ലന്‍ വേഷം ആയിരുന്നിട്ട് കൂടി ഷിബു മലയാളികളുടെ മനസ് കീഴടിക്കിയിരുന്നു. ഡിസംബറില്‍ മിന്നല്‍ മുരളി റിലീസ് ആയപ്പോള്‍ തന്നെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തില്‍ കടുത്ത മത്സരം ഷിബുവിന്റെ കഥാപാത്രം ചെയ്ത ഗുരു സോമസുന്ദരം ഉയര്‍ത്തുമെന്ന് നിരവധി പേരാണ് പറഞ്ഞിരുന്നത്.
മിന്നല്‍ മുരളിയിലെ അഭിനയത്തിന് ഗുരു സോമസുന്ദരം മികച്ച നടനുള്ള വിഭാഗത്തില്‍ കടുത്ത മത്സരം തന്നയാണ് കാഴ്ച വെക്കുന്നത് എന്ന് തരത്തിലാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ടൊവിനോ നായകനായ ചിതത്തില്‍ ഗുരു സോമസുന്ദരത്തെ കൂടാതെ ഫെമിന ജോര്‍ജ്, വസിഷ്ഠ് ഉമേഷ്, ബൈജു, അജു വര്‍ഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്ത ചിത്രം അവരുടെ ഗ്ലോബല്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു.
ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം നിര്‍മിച്ചത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ്. സമീര്‍ താഹിര്‍ ആയിരുന്നു ഛായാഗ്രഹണം നിര്‍വഹിച്ചത്.
ഗുരു സോമസുന്ദരതിനൊപ്പം മികച്ച നടന്‍ വിഭാഗത്തില്‍ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും മത്സരിക്കുന്നുണ്ട്.
വണ്ണും, ദി പ്രീസ്റ്റുമാണ് മമ്മൂട്ടി ചിത്രങ്ങളായി സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മത്സരിക്കുന്നത്. ദൃശ്യം 2 ആണ് മോഹന്‍ലാല്‍ ചിത്രമായി മത്സര രംഗത്ത് ഉള്ളത്.ഇരുവരെയും കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍ , പ്രണവ് മോഹന്‍ലാല്‍ , ഇന്ദ്രന്‍സ് , സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ചുരുക്ക പട്ടികയില്‍ ഇടം നേടി എന്നാണ് വിവരം.
ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ചെയര്‍മാനായ അന്തിമ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്.
Content Highlights : Guru Somasundaram is in the nomination of State Film Awards for the Best Actor