മുംബൈ: കഴിഞ്ഞ രണ്ടുതവണയും നഷ്ടപ്പെടുത്തിയ കിരീടം നേടിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതിനായി ആദ്യ സീസണിലെ സൂപ്പര്‍താരം ഇയാന്‍ ഹ്യൂമിനെ തിരികെ കൂടാരത്തിലെത്തിച്ച ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍താരം ഗുര്‍പ്രീത് സിംഗിനെ വലയിലെത്തിക്കാനുള്ള ശ്രമവും തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നോര്‍വേജിയന്‍ ക്ലബായ സ്‌റ്റോബക്കില്‍ കളിച്ചിരുന്ന ഗുര്‍പ്രീത് നിലവില്‍ ക്ലബിന്റെ കരാര്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ഗുര്‍പ്രീതിനെ മഞ്ഞപ്പടയിലെത്തിക്കാനായാല്‍ ഐ.എസ്.എല്‍ ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ ഇരട്ടിയാകും.
ഗുര്‍പ്രീത് സിംഗ് യുവേഫ യൂറോപ്പ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ഫുട്ബാള്‍ താരമാണ്. താരത്തെ ടീമിലെത്തിക്കാനായാല്‍ മുന്നേറ്റത്തില്‍ കൂടുതല്‍ വിദേശതാരങ്ങളെ അണിനിരത്താനും ബ്ലാസ്റ്റേഴ്‌സിനു സാധിക്കും.
25 കാരനായ ഗുര്‍പ്രീത് അഞ്ച് വര്‍ഷം ഈസ്റ്റ് ബംഗാളിനുവേണ്ടി ഗ്ലൗസണിഞ്ഞിട്ടുണ്ട്. അതേ സമയം ബാംഗ്ലൂര്‍ എഫ്.സിയും ഗുര്‍പ്രീതിനെ റാഞ്ചാന്‍ ശ്രമിക്കുന്നുണ്ട്.