| Wednesday, 6th December 2017, 3:42 am

ഗുര്‍പ്രീത് സിംഗ് സന്ധുവിന് രണ്ടു മത്സരങ്ങളില്‍ വിലക്ക്; ബംഗലൂരു എഫ്.സിയ്ക്ക് തിരിച്ചടി

എഡിറ്റര്‍

ബംഗലൂരു: ബംഗലൂരു എഫ്.സി ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന് രണ്ടു മത്സരങ്ങളില്‍ വിലക്കും ഏഴുലക്ഷം രൂപ പിഴയും. ദേശീയ ഫുട്ബാള്‍ ഫെഡറേഷന്റെ അച്ചടക്ക കമ്മിറ്റിയാണ് ശിക്ഷ വിധിച്ചത്.

പത്തു ദിവസത്തിനുള്ളില്‍ പിഴയൊടുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐ.എസ്.എല്ലില്‍ ഗോവയ്ക്കെതിരെ നടന്ന മത്സരത്തില്‍ മുന്നേറ്റനിരയിലെ മാനുവല്‍ ലാന്‍സറോട്ടിയെ ഫൗള്‍ ചെയ്തതിന് ഡയറക്ട് റെഡ്കാര്‍ഡാണ് റഫറി സന്ധുവിന് നല്‍കിയത്.


Also Read: ഇറാഖിലും സിറിയയിലും ഇനി മൂവായിരത്തോളം ഐ.എസ് ഭീകരര്‍ മാത്രം: അമേരിക്ക


സന്ധുവിന്റെ അഭാവത്തില്‍ ബംഗലുരു എഫ്സി 4-3-ന് ഗോവയോട് പരാജയപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ ലീഗില്‍ കളിച്ചിട്ടുള്ള ഏക കളിക്കാരനാണ് ഇരുപത്തിയഞ്ചുകാരനായ സന്ധു.

ബംഗളുരുവിന്റെ അടുത്ത മത്സരങ്ങള്‍ നോര്‍ത്ത് ഈസ്റ്റിനെതിരേയും പൂനെ എഫ്സിയ്ക്കെതിരെയുമാണ്. രണ്ടും സന്ധുവിന് നഷ്ടപ്പെടും. ഐഎസ്എല്‍ നാലാം സീസണില്‍ നല്ല തുടക്കം ലഭിച്ച ടീമായിരുന്നു ബംഗലുരു.

ഐ.എസ്.എല്‍ നാലാം സീസണില്‍ ഇത് രണ്ടാമത്തെ അച്ചടക്കനടപടിയാണ്. നേരത്തെ മുംബൈയുടെ ബ്രസീലുകാരനായ സഹപരിശീലകന് ഏഴുലക്ഷം രൂപ പിഴ വിധിക്കുകയും നാലുമത്സരങ്ങളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more