| Tuesday, 27th September 2016, 2:38 pm

എന്റെ അച്ഛനെ കൊന്നത് പാകിസ്ഥാനല്ല; യുദ്ധമാണ്: യുദ്ധത്തിനെതിരെ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നമുക്കിടയില്‍ യുദ്ധമില്ലാതിരുന്നെങ്കില്‍ എന്റെ അച്ഛന്‍ ഇപ്പോഴും ഇവിടെയുണ്ടാകുമായിരുന്നു. ഇരുരാജ്യങ്ങളുടെയും ഭരണകൂടങ്ങള്‍ നാട്യങ്ങള്‍ അവസാനിപ്പിക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്യണമെന്ന താല്‍പര്യത്തോടെയാണ് ഈ വീഡിയോ ഞാന്‍ തയ്യാറാക്കുന്നത്.


മുംബൈ: യുദ്ധത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചുകൊണ്ട് കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട മന്‍ദീപ് സിങ് കൗറിന്റെ മകള്‍ ഗുര്‍മേഹര്‍ കൗര്‍ 2016 മെയില്‍ പുറത്തിറക്കിയ വീഡിയോ ഫേസ്ബുക്കിലും സോഷ്യല്‍ മീഡിയകളിലും വീണ്ടും വൈറലാവുകയാണ്. ഉറി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ “യുദ്ധം ചെയ്യൂ” എന്നാക്രോശിക്കുന്നവര്‍ക്ക് മറുപടിയെന്ന നിലയിലാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.

യുദ്ധത്തിനെതിരെയുള്ള നിശബ്ദ സന്ദേശമായിരുന്നു ഗുര്‍മേഹര്‍ എന്ന 19 കാരിയുടെ വീഡിയോ. ഒരു വാക്കുപോലും മിണ്ടാതെ ഇംഗ്ലീഷിലെഴുതിയ 30 പ്ലക്കാര്‍ഡുകളിലൂടെയാണ് ഗുല്‍മേഹര്‍ യുദ്ധത്തിനെതിരായ തന്റെ നിലപാടുകള്‍ തുറന്നടിക്കുന്നത്.

സ്‌ക്രിപ്റ്റിന്റെ പൂര്‍ണരൂപം:

ഗുര്‍മേഹര്‍ പറയുന്നു

ഹായ്. എന്റെ പേര് ഗുര്‍മേഹര്‍ കൗര്‍. ഞാന്‍ ഭാരതത്തിലെ ജലന്തര്‍ സ്വദേശിയാണ്.

താണ് എന്റെ അച്ഛന്‍. ക്യാപ്റ്റന്‍ മന്‍ദീപ് സിങ്. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു.

ന്നെനിക്ക് രണ്ടു വയസു മാത്രമേ ആയിട്ടുള്ളൂ. അച്ഛനെക്കുറിച്ച് വളരെക്കുറച്ച് ഓര്‍മ്മകളേ മനസിലുള്ളൂ. അതിനേക്കാളേറെ അച്ഛനില്ലാത്തതിന്റെ വേദന എനിക്കറിയാം.

ച്ഛനെ കൊന്നത് പാകിസ്ഥാനികളായതുകൊണ്ട് പാകിസ്ഥാനികളെ ഞാന്‍ എത്രത്തോളം വെറുത്തിരുന്നു എന്ന് എനിക്കോര്‍മ്മയുണ്ട്.

മുസ്‌ലീങ്ങളെയും ഞാന്‍ വെറുത്തിരുന്നു.  എല്ലാ മുസ്‌ലീങ്ങളും പാകിസ്ഥാനികളാണെന്നായിരുന്നു എന്റെ ധാരണ.

റുവയസുള്ളപ്പോള്‍ ബുര്‍ഖ ധരിച്ച ഒരു സ്ത്രീയെ ഞാന്‍ കുത്താന്‍ ശ്രമിച്ചിരുന്നു. എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് എന്റെ അച്ഛന്റെ മരണത്തിന് അവരും ഉത്തരവാദിയാണെന്ന് ഞാന്‍ കരുതിയിരുന്നു.

എന്നെ തിരുത്തിയ അമ്മ പാകിസ്ഥാനല്ല യുദ്ധമാണ് എന്റെ അച്ഛനെ കൊന്നതെന്ന് എനിക്കു മനസിലാക്കി തന്നു. ആ വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍ ഞാന്‍ കുറച്ചുകാലമെടുത്തു. പക്ഷെ ഇന്ന് എന്റെ വിദ്വേഷത്തെ കെടുത്താന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞു.

ത് അത്ര എളുപ്പമൊന്നുമല്ല. പക്ഷെ കഠിനവുമല്ല. എനിക്കതിനു കഴിഞ്ഞിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കും കഴിയും.


ഇന്ന് അച്ഛനെപ്പോലെ ഞാനും ഒരു പോരാളിയാണ്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ സമാധാനത്തിനുവേണ്ടി ഞാന്‍ പോരാടുന്നു.

കാരണം നമുക്കിടയില്‍ യുദ്ധമില്ലാതിരുന്നെങ്കില്‍ എന്റെ അച്ഛന്‍ ഇപ്പോഴും ഇവിടെയുണ്ടാകുമായിരുന്നു. ഇരുരാജ്യങ്ങളുടെയും ഭരണകൂടങ്ങള്‍ നാട്യങ്ങള്‍ അവസാനിപ്പിക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്യണമെന്ന താല്‍പര്യത്തോടെയാണ് ഈ വീഡിയോ ഞാന്‍ തയ്യാറാക്കുന്നത്.

ണ്ടു ലോകമഹായുദ്ധങ്ങള്‍ക്കുശേഷവും ഫ്രാന്‍സിനും ജര്‍മ്മനിക്കും മിത്രങ്ങളാകാമെങ്കില്‍ കഴിഞ്ഞതെല്ലാം മറന്ന് ജപ്പാനും അമേരിക്കയ്ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാമെങ്കില്‍ എന്തുകൊണ്ട് നമുക്കതിനു പറ്റില്ല?

സാധാരണക്കാരായ ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും ആഗ്രഹിക്കുന്നത് യുദ്ധമല്ല, സമാധാനമാണ്.

രുരാഷ്ട്രത്തലവന്മാരുടെയും കഴിവാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്. മൂന്നാം ലോക നേതൃത്വവുമായി നമുക്കൊരു ഒന്നാം ലോകരാജ്യത്തെ സ്വപ്‌നം കാണാനാവില്ല.

യവായി നിങ്ങള്‍ കഴിവു തെളിയിക്കൂ. പരസ്പരം ചര്‍ച്ച ചെയ്തു പ്രശ്‌നം അവസാനിപ്പിക്കൂ.

സ്റ്റേറ്റ് സ്‌പോര്‍ണ്‍സേര്‍ഡ് തീവ്രവാദം മതിയായി.

തിര്‍ത്തികളില്‍ ഇരുവിഭാഗങ്ങളില്‍ നിന്നും ഒരുപാടാളുകള്‍ കൊല്ലപ്പെട്ടു കഴിഞ്ഞു.

പിതാവിനെ നഷ്ടപ്പെട്ടതില്‍ വേദനിക്കുന്ന ഗുര്‍മേഹര്‍ കൗറുകള്‍ ഇല്ലാത്ത ഒരു ലോകത്ത് ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഞാനൊറ്റയ്ക്കല്ല. എന്നെപ്പോലുള്ള ഒരുപാട് പേര്‍ ഇവിടെയുണ്ട്.

ഡൂള്‍ന്യൂസ് ഡെസ്‌ക്