| Wednesday, 1st March 2017, 1:10 pm

'അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്തൃം എല്ലാവര്‍ക്കുമുണ്ട്'; ഗുര്‍മെഹറിനു പിന്തുണയുമായി വിദ്യാ ബാലന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്തൃം എല്ലാവര്‍ക്കുമുണ്ടെന്ന് ബോളിവുഡ് താരം വിദ്യാ ബാലന്‍. അക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ഗുര്‍മെഹറിനെ താന്‍ പിന്തുണക്കുന്നതായും മുംബൈയില്‍ പുസ്തക പ്രകാശന ചടങ്ങിനിടെ വിദ്യാ ബാലന്‍ പറഞ്ഞു.


Also read ‘മൂന്ന് കോടി ജനങ്ങള്‍ക്കായി മൂന്ന് അരിക്കടകള്‍ ആരംഭിച്ചിട്ടുണ്ട്’; വിലക്കയറ്റത്തിനെതിരായ സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് വി.ടി ബല്‍റാം 


എല്ലാവരുടെയും വ്യക്തിത്വത്തെ നമ്മള്‍ ബഹുമാനിക്കേണ്ടതായിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ പറയേണ്ട കാര്യമില്ല. എല്ലാവര്‍ക്കും അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്രമുണ്ട്. താന്‍ എല്ലാതരത്തിലുള്ള അതിക്രമങ്ങള്‍ക്കും എതിരാണ്”  വിദ്യാ ബാലന്‍ പറഞ്ഞു.


Dont miss കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജില്‍ നവജാത ശിശുക്കളെ മാറി നല്‍കി; ആറ് മാസത്തിന് ശേഷം ഡി.എന്‍.എ പരിശോധനയിലൂടെ രക്ഷിതാക്കളെ തിരിച്ചറിഞ്ഞു


എല്ലാക്കാലത്തും തന്റെ നിലപാടുകള്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള താരമാണ് വിദ്യാ ബാലന്‍. ഗുര്‍മെഹറിനെ പിന്തുണച്ച് രംഗത്തെത്തിയ പൂജാ ഭട്ട്, ശ്രിരിഷ് കുന്ദേര്‍, വിശാല്‍ ദല്‍ധാനി, ശ്രുതി സേത് എന്നിവര്‍ക്ക് പിന്നാലെയാണ് വിദ്യയും ബോളിവുഡില്‍ നിന്ന് മെഹറിന് പിന്തുണയര്‍പ്പിച്ചിരിക്കുന്നത്.

ക്യാമ്പസുകളിലെ എ.ബി.വി.പി മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയ ഗുര്‍മെഹര്‍ കൗറിനെതിരെ ബലാത്സസംഗ ഭീഷണിയും കൊലപാതക ഭീഷണിയുമായി എ.ബി.വി.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ഗുര്‍മെഹറിനെ പരിഹസിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എ.ബി.വി.പിക്കെതിരായ ക്യാമ്പെയ്‌നില്‍ നിന്നു പിന്മാറുന്നതായി കഴിഞ്ഞ ദിവസം ഗുര്‍മെഹര്‍ പറഞ്ഞിരുന്നു. പേടിച്ചിട്ടല്ല പിന്മാറ്റമെന്നും തന്റെ ആശയം പ്രചരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നുമായിരുന്നു കോളേജ് വിദ്യാര്‍ത്ഥിനിയായ ഗുര്‍മെഹര്‍ പറഞ്ഞിരുന്നത്.

We use cookies to give you the best possible experience. Learn more