| Friday, 25th August 2017, 3:09 pm

ബലാത്സംഗകേസില്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബലാത്സംഗകേസില്‍ ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം കുറ്റക്കാരന്‍. പഞ്ച്കുലയിലെ പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് വിധി. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.

നൂറ് കണക്കിന് അനുയായികളാണ് കോടതിക്ക് പുറത്തും മറ്റുപ്രദേശങ്ങളിലുമായി എത്തിച്ചേര്‍ന്നിരിക്കുന്നത്. സ്ഥലത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

റാം റഹീം സിങ് രണ്ട് അനുയായികളെ ബലാത്സംഗം ചെയ്തതെന്ന കേസില്‍ 2012ല്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

അനുയായികളോട് സമാധാനം നിലനിര്‍ത്തണമെന്ന് ഗുര്‍മീത് രാം റഹീം സിങ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.


Dont Miss ലഘുലേഖ വിതരണം; വിസ്ഡം പ്രവര്‍ത്തകര്‍ക്ക് ജാമ്യം


“നിയമത്തെ ആദരിക്കുന്നെന്നും അതിനാല്‍ കോടതിയില്‍ ഹാജരാകും” എന്നുമായിരുന്നു അദ്ദേഹം അറിയിച്ചത്. പഞ്ച്കുളയില്‍ കൂടിനിന്ന അനുയായികളോട് വീട്ടിലേക്ക് തിരിച്ചുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച രണ്ടരയോടെ ഇദ്ദേഹത്തിനെതിരായ ബലാത്സംഗക്കേസില്‍ വിധിവരുമെന്നാണ് റിപ്പോര്‍ട്ട്. വിധി വരാനിരിക്കെ പഞ്ചാബിലും ഹരിയാനയിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച വിധി വരുമെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെ കഴിഞ്ഞ മൂന്നുദിവസമായി പഞ്ച്കുളയില്‍ ഗുര്‍മീതിന്റെ രണ്ടുലക്ഷത്തോളം വരുന്ന അനുയായികള്‍ സംഘടിച്ച് എത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലിന്റെ ഭആഗമായി ഹരിയാനയില്‍ 72 മണിക്കൂര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചിട്ടുണ്ട്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 28 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഛണ്ഡീഗഢിലും പഞ്ച്കുളയിലും സ്‌കൂളുകളും ഷോപ്പുകളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more