| Thursday, 31st August 2017, 1:13 pm

ലൈംഗിക ശേഷിയില്ലെന്ന് ഗുര്‍മീത് കോടതിയില്‍; രണ്ട് മക്കള്‍ പിന്നെ എങ്ങനെയുണ്ടായെന്ന് ജഡ്ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ വിചിത്രവാദത്തെ കോടതിയില്‍ മുറിയില്‍ പരിഹസിച്ച് ജഡ്ജി. താന്‍ ലൈംഗിക ശേഷിയില്ലാത്തവനാണെന്നായിരുന്നു ഗുര്‍മീതിന്റെ കോടതി മുറയിലെ വാദം.

1990 മുതല്‍ തനിക്ക് ലൈംഗിക ശേഷിയില്ലെന്നും പീഡനം നടന്നുവെന്ന് പറയുന്നത് 1999 ലാണെന്നും അതിനാല്‍ താന്‍ നിരപരാധിയാണെന്നുമായിരുന്നു ഗുര്‍മിത് വാദിച്ചത്.

ഈ വാദം തള്ളിക്കളയാനുള്ള തെളിവുകള്‍ പ്രോസിക്യൂഷന്റെ കൈവശം ഉണ്ടായിരുന്നില്ല. മാത്രമല്ല ഗുര്‍മിതിന്റെ ലൈംഗീക ശേഷി പരിശോധന നടത്തിയിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. ഇതുകൊണ്ട് തന്നെ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാനുള്ള സാഹചര്യം ഒരുങ്ങുകയായിരുന്നു.

എന്നാല്‍, ഗുര്‍മീതിന്റെ സാക്ഷികള്‍ തന്നെ അദ്ദേഹത്തിന്റെ വാദത്തെ പൊളിച്ചു. ഗുര്‍മീതിന് രണ്ട് പെണ്‍കുട്ടികളുണ്ടെന്നായിരുന്നു സാക്ഷിമൊഴി.ദേരാ ഹോസ്റ്റലില്‍ അദ്ദേഹത്തിന്റെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ ഉണ്ടെന്നാണ് വാര്‍ഡര്‍ നല്‍കിയ മൊഴി.


Dont Miss ദാവൂദിനെ ഇന്ത്യക്ക് വിട്ടുനല്‍കാന്‍ ഉദ്ദേശിക്കുന്നില്ല; ദാവൂദ് പാക്കിസ്ഥാനില്‍ തന്നെയെന്ന സൂചനയുമായി പര്‍വേസ് മുഷറഫ്


ഈ തെളിവിന്റെ അടിസ്ഥാനത്തില്‍ ഗുര്‍മിതിന്റെ ലൈംഗിക ശേഷിയുടെ ശബ്ദിക്കുന്ന തെളിവുകളാണ് ആ മക്കള്‍ എന്നും അല്ലെങ്കില്‍ മക്കള്‍ തനിക്കുണ്ടായതല്ലെന്ന് ഗുര്‍മീതിന് പറയേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതാണ് കേസില്‍ വഴിതിരിവായത്.

ഇതേടെ ഗുര്‍മീതിന്റെ വാദം ജഡ്ജി തള്ളി. കാട്ടു മൃഗമെന്ന് ഗുര്‍മീതിനെ വിശേഷിപ്പിച്ച ജഡ്ജി ഇയാള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി.

Latest Stories

We use cookies to give you the best possible experience. Learn more