സീറ്റ് കിട്ടി എന്ന് പറയുന്നതിനേക്കാള്‍ കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ തന്റെ നല്‍കി എന്ന് പറയുന്നതാണ് ശരി. ആള് സ്വാമിയാണെങ്കിലും ചുവപ്പ് ടീ ഷര്‍ട്ടും മഞ്ഞ പാന്റും നീട്ടിവളര്‍ത്തിയ താടിയും മുടിയുമായി റോക്‌സ്റ്റാര്‍ ലുക്കിലായിരുന്നു സ്വാമി എത്തിയിരുന്നത്. രണ്ട് കൊലപാതക കേസുകളും ഒരു പീഡനക്കേസിലുമടക്കം നിരവധി കേസുകളിലെ പ്രതിയാണ് മുഖ്യമന്ത്രി വേദിയില്‍ സ്വീകരിച്ചിരുത്തിയ ഈ റോക്‌സ്റ്റാര്‍.
മെഡല്‍ദാനച്ചടങ്ങും സ്വമി തന്നെയാണ് നടത്തിയത്. അതോടൊപ്പം തന്റെ ചിത്രത്തിന്റെ സി.ഡിയും അദ്ദേഹം സമ്മാനിച്ചു. വിവാദമായ മെസഞ്ചര്‍ ഓഫ് ഗോഡ് സിനിമയുടെ പ്രചരണാര്‍ത്ഥമാണ് ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിങ്ങ് കൊല്ലത്തെത്തിയത്.
ചിത്രത്തിന്റെ സംവിധാനവും നായക വേഷവും എല്ലാം കൈകാര്യം ചെയ്യുന്നത് അദ്ദേഹം തന്നെയാണ്. മലയാളമടക്കമുള്ള ആറ് ഭാഷകളില്‍ ഫെബ്രുവരി 13 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയതിനെത്തുടര്‍ന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീല സാംസണ്‍ രാജിവെച്ചിരുന്നത്.
ഇസഡ് പ്ലസ് സുരക്ഷ ഉള്ളതിനാല്‍ ഡോഗ് സ്‌ക്വാഡിന്റെയും മറ്റും പരിശോധനയ്ക്കും പരവതാനി വിരിച്ച് വഴിയൊരുക്കിയതിനും ശേഷമാണ് തോക്കുധാരികളായ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ആള്‍ദൈവം പ്രത്യക്ഷപ്പെട്ടത്.