മറ്റുള്ളവര്‍ തങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ എങ്ങനെയാണ് മതവികാരത്തെ വ്രണപ്പെടുത്തുക. ഇഷ്ടമുള്ളവര്‍ മാംസം വാങ്ങിക്കുന്നു, കഴിക്കുന്നു. ആരെയും നിര്‍ബന്ധിച്ച് കഴിപ്പിക്കുന്നില്ലല്ലോ. ഇങ്ങനെയാണെങ്കില്‍ മദ്യശാലകള്‍ വെള്ളിയാഴ്ചകളില്‍ അടച്ചിടാന്‍ തയ്യാറാകുമോ?’, ഉവൈസി പറഞ്ഞു.
How can beliefs get hurt by what other people are doing in their private lives? People are buying, selling or eating meat, they’re not forcing you to partake
By this logic, close alcohol shops on Friday?
Meat is food for millions of Indians. Cannot treat it as something impure https://t.co/oY0eh0ZknT
ഹിന്ദുമത വികാരം കണക്കിലെടുത്ത് ചില കൗണ്‍സിലറുമാരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഗുര്‍ഗോണിലെ ഇറച്ചിക്കടകള്‍ അടച്ചിടാന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടത്. ഇതിനെതിരെയായിരുന്നു ഉവൈസിയുടെ വിമര്‍ശനം.
അതേസമയം ഇറച്ചിക്കടകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ലൈസന്‍സ് ഫീസും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കുത്തനെ കൂട്ടിയിരുന്നു. മുമ്പ് 5000 രൂപയായിരുന്നു ലൈസന്‍സ് ഫീസ്. ഇപ്പോള്‍ അത് 10000 രൂപയായാണ് ഉയര്‍ത്തിയത്.
ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇറച്ചിക്കടകളില്‍ നിന്നും വന്‍തുക പിഴ ഈടാക്കാനും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നു. 5000 രൂപ വരെ പിഴ ഈടാക്കുമെന്നാണ് കോര്‍പ്പറേഷന്‍ അധ്യക്ഷ മധു ആസാദ് പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക