| Thursday, 17th October 2013, 9:54 am

ടോള്‍ ബൂത്ത് ജീവനക്കാരനെ അടിച്ചിട്ട് 1.85 ലക്ഷവുമായി 12 അംഗ സംഘം കടന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഹരിയാന: ഹരിയാനയിലെ ഗര്‍ഗോണില്‍ 12 അംഗ സംഘം ടോള്‍ ബൂത്ത് ജീവനക്കാരനെ അടിച്ചിട്ട് 1.85 ലക്ഷം രൂപയുമായി കടന്നു.

ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ദല്‍ഹി- ഗര്‍ഗോണ്‍ എക്‌സ്പ്രസ് വേയിലെ ടോള്‍ ബൂത്തില്‍ നില്‍ക്കുകയായിരുന്ന ജീവനക്കാരനെ നേരെ പാഞ്ഞടുത്ത സംഘം ഇയാളെ അടിച്ച് വീഴ്ത്തുകയായിരുന്നു.

തുടര്‍ന്ന് ടോള്‍ ബൂത്തിലെ കൗണ്ടറില്‍ ഉണ്ടായിരുന്നു മുഴുവന്‍ പണവും എടുത്ത് സംഘം കടന്നുകളയുകയും ചെയ്തു.

സംഘം ടോള്‍ ബൂത്തിനകത്തേക്ക് പാഞ്ഞുകടന്നതുള്‍പ്പെടെയുള്ള രംഗങ്ങള്‍ കൃത്യമായി സിസി ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുമുണ്ട്.

റെഡ് ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച കാറിലാണ് സംഘം എത്തിയത്.

സംഭവം നടന്ന് ഏറെ സമയം കഴിഞ്ഞാണ് പോലീസ് സ്ഥലത്തെത്തുന്നത്. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അക്രമികളുടെ മുഖം കൃത്യമായി ക്യാമറയില്‍ വ്യക്തമായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

We use cookies to give you the best possible experience. Learn more