| Friday, 4th May 2018, 8:46 pm

ഒമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഒളിവില്‍ പോയ പ്രതി തൂങ്ങിമരിച്ച നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുണ്ടൂര്‍: ഒമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ശേഷം ഒളിവില്‍ പോയ അമ്പതുകാരന്‍ തൂങ്ങിമരിച്ചനിലയില്‍. ഗുണ്ടൂരിനടുത്ത് റിക്ഷാ ഡ്രൈവറായിരുന്ന സുബ്ബയ്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒമ്പത് വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവില്‍പോയ ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അതേസമയം ഇയാള്‍ തന്നെ വീട്ടുകാരോട് താന്‍ ആത്മഹത്യ ചെയ്യുകയാണന്ന് വിളിച്ചറിയിക്കുകയായിരുന്നു.

നഗരത്തില്‍ റിക്ഷവലിക്കുന്ന ഇയാള്‍ കഴിഞ്ഞ ദിവസമാണ് ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഗുണ്ടൂരില്‍ നാട്ടുകാര്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.


ALSO READ: മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ്; പി. ശശിയുടെ സഹോദരന്‍ പൊലീസ് പിടിയില്‍


പ്രതിയായ സുബ്ബയ്യയെ ജനക്കൂട്ടത്തിന് മുന്നില്‍ വച്ച് വെടിവച്ച് കൊല്ലണമെന്നാവശ്യപ്പെട്ടാണ് ജനങ്ങള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം നാട്ടുകാര്‍ പൊലീസ് സ്റ്റേഷനു മുന്നിലും പൊതുനിരത്തിലും പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു.

പ്രതിഷേധത്തില്‍ മണിക്കൂറുകളോളം ദേശീയ പാതയില്‍ ഗതാഗതവും തടസ്സപ്പെട്ടിരുന്നു.

അതേസമയം പ്രതിയായ സുബ്ബയ്യയുടെ കുടുബത്തിനു നേരേയും പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിക്കെതിരെ അന്വേഷണം വ്യാപകമാക്കിയ സാഹചര്യത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ സുബ്ബയ്യയുടെ മൃതദേഹം ലഭിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more