ഗുലാബ്ഗുഞ്ചിലെ ഗ്യാങ് വാര്‍; പിന്നാലെ ഒരു പൊലീസുകാരന്‍; ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് ട്രെയ്‌ലര്‍
Entertainment news
ഗുലാബ്ഗുഞ്ചിലെ ഗ്യാങ് വാര്‍; പിന്നാലെ ഒരു പൊലീസുകാരന്‍; ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 2nd August 2023, 6:03 pm

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് വെബ് സീരീസിന്റെ ട്രെയ് ലര്‍ പുറത്ത്. ദുല്‍ഖര്‍ സല്‍മാന്‍, രാജ്കുമാര്‍ റാവോ, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ എന്നിവരാണ് സീരീസില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.

ഗുലാബ്ഗുഞ്ച് എന്ന സ്ഥലത്ത് നടക്കുന്ന ഗ്യാങ്സ്റ്റര്‍ വാറും പൊലീസ് അന്വേഷണവുമൊക്കെയാണ് സീരീസിലൂടെ കാണിക്കുന്നതെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. പൊലീസ് ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ സീരീസിലെത്തുന്നത്.

ഡി2ആര്‍ ഫിലിംസിന്റെ നിര്‍മാണത്തില്‍ രാജ്& ഡി.കെയും സംവിധാനം ചെയ്യുന്ന ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് നെറ്റ്ഫ്‌ളിക്‌സിലൂടെ ഓഗസ്റ്റ് 18 മുതല്‍ സ്ട്രീം ചെയ്തുതുടങ്ങും. ജെന്റില്‍മാന്‍, ഗോ ഗോവ ഗോണ്‍, ദി ഫാമിലി മാന്‍ എന്നിവയിലൂടെ ശ്രദ്ധേയരായ ഇരട്ടസംവിധായകരാണ് രാജ്&ഡി.കെ.

അഭിലാഷ് ജോഷിയുടെ കിങ് ഓഫ് കൊത്തയാണ് ഇനി റിലീസിനൊരുങ്ങുന്ന ദുല്‍ഖര്‍ ചിത്രം. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. ദുല്‍ഖറിന്റെ പിറന്നാളിനോടനുബന്ധിച്ച് പുറത്തുവിട്ട ചിത്രത്തിലെ കലാപകാരാ എന്ന പാട്ട് തരംഗമായിരുന്നു.

വെങ്കി അറ്റ്ലൂരിക്കൊപ്പം ദുല്‍ഖര്‍ ഒന്നിക്കുന്ന ലക്കി ഭാസ്‌ക്കര്‍, സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കാന്താ എന്നീ ചിത്രങ്ങളുടെ ടൈറ്റില്‍ പോസ്റ്ററുകളും പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടിരുന്നു.

Content Highlight: guns and gulabs trailer