പാരിസ്: ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആളാണെന്ന് അവകാശപ്പെട്ട തോക്കുധാരി സൂപ്പര്‍മാര്‍ക്കറ്റിലെത്തിയവരെ ബന്ദികളാക്കി. തെക്കു പടിഞ്ഞാറന്‍ ഫ്രാന്‍ഡസിലാണ് സംഭവം. ഇതിന് അരമണിക്കൂര്‍ മുന്‍പ് സമീപമുള്ള മറ്റൊരു ടൗണില്‍ നടന്ന സംഭവത്തില്‍ ഒരു പൊലീസുകാരനു വെടിയേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
രാവിലെ 11.15 ഓടെയാണ് തോക്കുധാരി സൂപ്പര്‍ യു എന്ന സൂപ്പര്‍മാര്‍ക്കറ്റിനുള്ളിലെത്തിയത്. തുടര്‍ന്ന് അകത്തു നിന്ന് വെടിയൊച്ച കേള്‍ക്കുകയായിരുന്നു. രണ്ടുപേര്‍ കൊല്ലപ്പെട്ടതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്തു നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.
താന്‍ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആളാണെന്നാണ് തോക്കുധാരി അവകാശപ്പെട്ടത് എന്ന് പ്രാദേശിക പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. ഭീകരാക്രമണത്തിന്റെ ഗൗരവത്തില്‍ തന്നെയാണ് ഈ സംഭവത്തെ തങ്ങള്‍ നേരിടുന്നതെന്നും പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.
നൂറുകണക്കിനു പൊലീസുകാരെ സൂപ്പര്‍മാര്‍ക്കറ്റിനു പുറത്ത് വിന്യസിച്ചിട്ടുണ്ട്. ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തീവ്രമായി നടക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
സംഭവത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ബന്ധം സ്ഥിരീകരിക്കുകയാണെങ്കില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അധികാരമേറ്റതിനു ശേഷം ഫ്രാന്‍സില്‍ നടക്കുന്ന ആദ്യ ഭീകരാക്രമണമാണ് ഇത്. 2015-ലെ ഭീകരാക്രമണത്തിനു ശേഷം അതീവ ജാഗ്രതാ നിര്‍ദ്ദേശം ഫ്രാന്‍സില്‍ നിലനില്‍ക്കെയാണ് ഈ സംഭവം എന്നതും ശ്രദ്ധേയമാണ്.
വീഡിയോ: