ബോസ്റ്റണ്‍: അമേരിക്കയില്‍ വീണ്ടും അക്രമം. ബോസ്റ്റണില്‍ മസാച്യൂട്ട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക വിവരം.[]
ഇന്ന് രാവിലെയാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിനെതുടര്‍ന്ന് വന്‍ പോലീസ് വ്യൂഹമാണ് സംഭവസ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മാരത്തണിനിടെ ഇരട്ടസ്‌ഫോടനമുണ്ടായ ബോസ്റ്റണില്‍നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെയാണ് വെടിവെപ്പുണ്ടായത്.
ബോസ്റ്റണിലെ ഇരട്ടസ്‌ഫോടനവുമായി ബന്ധപ്പെട്ട തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് അറിയുന്നത്. വ്യാഴാഴ്ച രാത്രി ക്യാമ്പസില്‍ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥനാണ് വെടിയേറ്റത്. വെടിവെച്ചയാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായാണ് അറിയുന്നത്.
അമേരിക്കയില്‍ തുടര്‍ച്ചയായി നടന്ന് വരുന്ന അക്രമപരമ്പരിയിലെ അവാസന സംഭവമാണ് ബോസ്റ്റണിലെ വെടിവെപ്പ്. കഴിഞ്ഞ ദിവസം ബോസ്റ്റണ്‍ മാരത്തണിനിടെയുണ്ടായ സ്‌ഫോടനത്തെ കുറിച്ചുള്ള അന്വേഷണം നടന്ന് വരികയാണ്.