നവംബര്‍ 19ന് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഇന്ത്യ- ഓസ്ട്രേലിയ ഫൈനലിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.
മത്സരത്തിന് മുമ്പ് ഓസ്‌ട്രേലിയയെ കുറച്ച് കാണേണ്ട എന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ ഗുണ്ടപ്പ വിശ്വനാഥ്. 1975,1979 ലോകകപ്പിലെ പ്രധാന മുന്‍നിര ബാറ്ററായിരുന്നു അദ്ദേഹം. വിശ്വനാഥ് പറയുന്നത് ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും ചേര്‍ന്നാല്‍ ഏത് അക്രമണ ബൗളിങ്ങും തകര്‍ക്കാന്‍ കഴിയുമെന്നാണ്. ഇത് ഇന്ത്യയുടെ മൂന്നാം ഏകദിന ലോകകപ്പ് കിരീടത്തിന് വലിയ വെല്ലുവിളിയുമാണ്. പരിക്കില്‍ നിന്ന് മുക്തനായ ട്രാവിസ് ന്യൂയിലാന്‍ഡിനെതിരായ മത്സരത്തില്‍ വന്‍ തിരിച്ചുവരവാണ് നടത്തിയത്. വെറും 10 ഓവറിലാണ് അവര്‍ 118 റണ്‍സിന്റ കൂട്ടുകെട്ട് ഉണ്ടാക്കിയതും ശേഷം വാര്‍ണര്‍ സെഞ്ച്വറി നേടിയതും.
ഇന്ത്യക്ക് മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, എന്നിവരുടെ മികച്ച ബൗളിങ് നിരയുണ്ടായിട്ടും രവീന്ദ്ര ജഡേജയുടേയും കുല്‍ദീപ് യാദവിന്റേയും കൂട്ടുകെട്ടാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. കൂട്ടത്തില്‍ ഓസീസ് ബാറ്റിങ് നിരയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘വാര്‍ണര്‍ക്കും ഹെഡിനും ഏതു ബൗളറെയും തകര്‍ക്കാന്‍ കഴിവുണ്ട്. കൂടാതെ മാര്‍ഷിനും സ്മിത്തിനും ഒപ്പം മാക്‌സ്‌വെല്‍ മികച്ച പ്രകടനം കൂടി ഉണ്ടായാല്‍ ടീം മികച്ചതാവും,’അദ്ദേഹം പറഞ്ഞു.
ലോകകപ്പ് തുടക്കത്തില്‍ ഓസ്‌ട്രേലിയക്കെതിരെ 6 വിക്കറ്റിന്റെ ജയത്തോടെയാണ് ഇന്ത്യ ടൂര്‍ണമെന്റ് ആരംഭിച്ചത്. എന്നിരുന്നാലും തുടര്‍ച്ചയായ എട്ടു വിജയം സ്വന്തമാക്കിയ അവരെ കുറച്ചു കാണരുതെന്നും വിശ്വനാഥ് അഭിപ്രായപ്പെട്ടു.
‘ഇന്ത്യ വിജയിക്കണം, പക്ഷേ ഊഹങ്ങള്‍ക്ക് അത് ഉറപ്പിക്കാന്‍ കഴിയില്ല. ഓസ്‌ട്രേലിയ ഒരു മികച്ച ഓപ്പണിങ് കണ്ടെത്തിയാല്‍ അതവര്‍ക്ക് ആത്മവിശ്വാസം ഒരുക്കും,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Gundappa Vishwanath warned the Indian team before the final