കൊല്ലം: കൊല്ലം ജില്ലയിലെ മരുത്താവു സുനാമി കോളനിയില്‍ ഗുണ്ടാ ആക്രമണം. സ്ത്രീകളടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് കോളനിയില്‍ ആക്രമണം ഉണ്ടായത്. കണിച്ചുകുളങ്കര പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് സുനാമി കോളനി.
ഇതിനു മുമ്പും നിരവധി തവണ കോളനിയിലെ ജനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. കോളനിയില്‍ രണ്ട് ദിവസം മുമ്പുണ്ടായ ആക്രമണം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ഗുണ്ടകള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ടത് എന്നാണ് കരുതപ്പെടുന്നത്.
നിരവധി കേസുകളില്‍ പ്രതികളായിട്ടുള്ളവരാണ് ആക്രമണം നടത്തിയതെന്നാണ് കോളനിനിവാസികള്‍ പറയുന്നത്. ഗുണ്ടാ ആക്രമണങ്ങളെക്കുറിച്ച് കോളനിക്കാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.
വലിയ തോതിലുള്ള ആക്രമണമാണ് കോളനിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. കുട്ടികളും സ്ത്രീകളുമടക്കമുള്ളവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കോളനിയിലുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് നേരെയും വ്യാപക ആക്രമണങ്ങളുണ്ടായി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.