കൊച്ചി: നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ ഗുണ്ടാനിയമം പ്രയോഗിക്കണമെന്ന് ഹൈക്കോടതി. നോക്കുകൂലി ആവശ്യപ്പെടുന്നത് വികസനത്തിന് തുരങ്കം വെയ്ക്കലാണെന്നും കോടതി പറഞ്ഞു.[]
സംസ്ഥാനത്ത് നോക്കുകൂലി നിരോധനമുണ്ടായിട്ടും ചിലയിടങ്ങളില്‍ ഇത് ഈടാക്കുന്നത് ഖേദകരമാണ്. നോക്കുകൂലി ഈടാക്കുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കലടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
നോക്കുകൂലി സംബന്ധിച്ച ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ഇത്തരക്കാരെ കൈകാര്യം ചെയ്യാനും കോടതി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ രാധാകൃഷ്ണനും വിനോദ് ചന്ദ്രനും അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്.