ഭോപ്പാല്‍: ക്ഷേത്രം പണിയുന്നതിനായി മുഴുവന്‍ സ്ഥലവും നല്‍കാത്തതിന്റെ പേരില്‍ മധ്യപ്രദേശില്‍ കുടുംബത്തിന് നേരെ അതിക്രമം.
സ്ഥലം മുഴുവന്‍ നല്‍കിയില്ലെന്ന് പറഞ്ഞ് ഗുണ ജില്ലയിലെ പ്രാദേശിക പഞ്ചായത്ത് ഒരു കുടുംബത്തെ അവരുടെ സമുദായത്തില്‍ നിന്ന് പുറത്താക്കി.
ഗുണയിലെ ശിവാജി നഗര്‍ പ്രദേശത്തെ താമസക്കാരനായ ഹിരാ ലാല്‍ ഘോഷിയാണ് ചൊവ്വാഴ്ച പരാതിയുമായി ജില്ലാ കളക്ടറെ സമീപിച്ചത്. തന്റെ തലയില്‍ ചെരുപ്പ് ചുമക്കാനും താടി വടിക്കാനും കുടുംബാംഗങ്ങള്‍ക്ക് ഗോമൂത്രം നല്‍കാനും പഞ്ചായത്ത് ആവശ്യപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
”ഞങ്ങള്‍ സ്ഥലത്തിന്റെ ഒരു ഭാഗം ക്ഷേത്രം പണിയാന്‍ ദാനം ചെയ്തു. പക്ഷേ പഞ്ചായത്ത് അംഗങ്ങള്‍ക്ക് മുഴുവന്‍ ഭൂമിയും വേണം, ഞങ്ങള്‍ നിരസിച്ചപ്പോള്‍, ഞങ്ങളുടെ വീട്ടിലേക്ക് ആരും പോകരുത് എന്ന വ്യവസ്ഥയില്‍ ഞങ്ങളുടെ കുടുംബത്തെ സമുദായത്തില്‍ നിന്ന് പുറത്താക്കി. സമുദായത്തില്‍ നിന്നുള്ള ആരെയും കുടുംബത്തില്‍ വിവാഹം കഴിക്കാന്‍ അനുവദിക്കില്ല,” ഘോഷി ജില്ലാ കളക്ടറോട് പറഞ്ഞു.
സംഭവത്തിന്റെ വസ്തുത പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Guna family ostracised for not donating land for temple, asked to drink urine for ‘purification’