15 രൂപയൊക്കെ മാറി, ഇപ്പോൾ ഗുണാ കേവിലെ നാരങ്ങാവെള്ളത്തിന് 75 രൂപ: ദീപക് പറമ്പോൾ
Entertainment news
15 രൂപയൊക്കെ മാറി, ഇപ്പോൾ ഗുണാ കേവിലെ നാരങ്ങാവെള്ളത്തിന് 75 രൂപ: ദീപക് പറമ്പോൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th March 2024, 12:11 pm

യഥാർത്ഥ കഥയെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. മാർച്ച് 22ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. ചിത്രത്തോടെ ഗുണാ കേവും ശ്രദ്ധയമായി. തന്റെ സുഹൃത്ത് ഗുണാ കേവിൽ പോയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടൻ ദീപക് പറമ്പോൾ.

തന്റെ സുഹൃത്തായ അമലു തന്നെ വിളിച്ചിട്ട് ഗുണാ കേവിൽ നാരങ്ങാവെള്ളത്തിന് 75 രൂപയാണെന്ന് പറഞ്ഞെന്ന് ദീപക് പറയുന്നുണ്ട്. ഇപ്പോൾ ഗുണാ കേവിൽ ഒരുപാട് ആളുകൾ വരുന്നുണ്ടെന്നും ആരും വീണ് മരിക്കരുത് എന്ന് മാത്രമേ പറയാനുള്ളൂയെന്നും ദീപക് കൂട്ടിച്ചേർത്തു. ഒരു സിനിമ വെച്ച് തങ്ങളെല്ലാവരും സന്തോഷിക്കുമ്പോൾ ബാക്കിയുള്ളവർക്ക് ദുഃഖം ഉണ്ടാവരുതെന്നും ദീപക് റെഡ് എഫ്.എമ്മിനോട് പറഞ്ഞു.

‘എന്റെ ഫ്രണ്ട് അമലു ഗുണാ കേവിൽ പോയിട്ട് രാവിലെ എന്നെ വിളിച്ചു. ഒരു നാരങ്ങാവെള്ളത്തിന് 75 രൂപയാണ് എന്നാണ് അവൻ പറയുന്നത്. ഇപ്പോൾ അവിടെ ഒരുപാട് ആളുകളാണ് വരുന്നത്. ആരും വീണ് മരിക്കരുത് എന്ന് മാത്രമേ പറയാനുള്ളൂ.

കാരണം അതിനപ്പുറത്തേക്ക് പോയിക്കഴിഞ്ഞാൽ ഭയങ്കരമായ കൊക്കയാണ്. ഇത്രയും ആളുകൾ വന്ന് കഴിഞ്ഞാൽ എന്താണെന്ന് പോയി നോക്കാൻ കഴിയണമെന്നില്ല. ഒരു സിനിമ വെച്ച് നമ്മളെല്ലാവരും സന്തോഷിക്കുമ്പോൾ ബാക്കിയുള്ളവർക്ക് ദുഃഖം ഉണ്ടാവരുത്,’ ദീപക് പറമ്പോൾ പറഞ്ഞു.

2024ല്‍ പുറത്തിറങ്ങിയ നാലാമത്തെ സൂപ്പര്‍ഹിറ്റ് സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം കഥ പറയുന്നത്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരു കൂട്ടം യുവാക്കളുടെ കഥ പറയുന്ന സിനിമ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ബാലു വര്‍ഗീസ്, ഗണപതി, അരുണ്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Content Highlight: Guna cave becomes a tourist spot