| Monday, 27th August 2018, 8:01 am

ഫ്‌ളോറിഡയില്‍ വീഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ വെടിവെയ്പ്; മൂന്ന് മരണം; പ്രതി സ്വയം വെടിവെച്ചു മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫ്‌ളോറിഡ: അമേരിക്കയെ നടുക്കി പിന്നെയും വെടിവെയ്പ്. ഫ്‌ളോറിഡയിലെ വെച്ചുനടന്ന വെടിവെയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു.

വെടിവെയ്പ്പ് നടത്തിയ ശേഷം ഇരുപത്തിനാലുകാരനായ ഡേവിഡ് കാറ്റ്‌സ് സ്വയം വെടിവെച്ചു മരിച്ചു. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലയിലെ റസ്‌റ്റോറന്റിലാണ് ദാരുണമായ വെടിവെയ്പ് നടന്നത്.

രാത്രി 1.30യോടടുത്താണ് ഷിക്കോഗോ പിസ്സ എന്ന റസ്റ്റോറന്റിനകത്തുള്ള ആളുകള്‍ക്ക് നേരെ ഡേവിഡ് കാറ്റ്‌സ് തുടര്‍ച്ചയായി നിറയൊഴിച്ചത്. റസ്റ്റോറന്റില്‍ ഓണ്‍ലൈന്‍ വീഡിയോ ഗെയിം മത്സരം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് മത്സരാര്‍ത്ഥി കൂടിയായി ഡേവിഡ് വെടിയുതിര്‍ത്തത്.


കൊലപാതക ബന്ധം ആരോപിച്ച് സ്ത്രീയെ മര്‍ദ്ദിച്ച് നഗ്‌നയാക്കി നഗരപ്രദക്ഷിണം നടത്തി: വ്യാപക പ്രതിഷേധം


വീഡിയോ ഗെയിമില്‍ പരാജയപ്പെട്ടതാണ് ഡേവിഡിനെ പ്രകോപിതനാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവെയ്പ്പിനിടയായ സാഹചര്യങ്ങളെക്കുറിച്ചോ കാരണങ്ങളെക്കുറിച്ചോ പൊലീസിന്റെ ഭാഗത്തുനിന്നും വിശദീകരണമൊന്നും വന്നിട്ടില്ല.

വെടിവെയ്പ് നടത്തിയ ഡേവിഡ് ബാള്‍ട്ടിമോര്‍ സ്വദേശിയാണ്. വീഡിയോ ഗെയിം ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ ഫ്‌ളോറിഡയിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം.

രണ്ട് വര്‍ഷത്തിനിടെ ഫ്‌ളോറിഡയില്‍ നടക്കുന്ന മൂന്നാമത്തെ വലിയ വെടിവെയ്പാണ് ഇത്. 2016 ജൂണില്‍ നടന്ന വെടിവെയ്പില്‍ 49 പേരും കഴിഞ്ഞ ഫെബ്രുവരിയില്‍ സ്‌കൂളുകളില്‍ വെച്ച് നടന്ന വെടിവെയ്പില്‍ 17 പേരുമാണ് കൊല്ലപ്പെട്ടത്.

We use cookies to give you the best possible experience. Learn more