| Saturday, 22nd February 2020, 8:33 pm

കൊല്ലത്ത് കണ്ടെത്തിയ വെടിയുണ്ടകള്‍ പാകിസ്താന്‍ നിര്‍മ്മിതമെന്ന് സംശയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊല്ലം കുളത്തൂപുഴയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാകിസ്താന്‍ നിര്‍മ്മിതമെന്ന് സംശയം. സ്ഥലത്ത് വീണ്ടും ബോംബ് സ്‌കോഡ് പരിശോധന ആരംഭിച്ചു. വെടിയുണ്ടകള്‍ക്ക് മേല്‍ പി.ഒ.എഫ് എന്ന് എഴുതിയാണ് സംശയം ജനിപ്പിക്കാന്‍ കാരണം. ഇത് പാകിസ്താന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയുടെ ചുരുക്ക പേരെന്നാണ് സംശയം.

14 വെടിയുണ്ടകളാണ് ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വാഹനം നിര്‍ത്തി പാലത്തിന് സമീപം വിശ്രമിക്കുന്നവരാണ് വെടിയുണ്ടകള്‍ കണ്ടത്. സംശയകരമായി ഒരു കവര്‍ കണ്ട് ശ്രദ്ധിക്കുകയായിരുന്നു. വെടിയുണ്ടകളാണെന്ന് മനസിലായതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.

മലയോര മേഖലയായതിനാല്‍ കാട്ടില്‍ വേട്ടക്ക് പോകുന്നവര്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ ആവാമെന്നായിരുന്നു പ്രാഥമിക നിഗമനം.

We use cookies to give you the best possible experience. Learn more