|

ലുലു മാളില്‍ തോക്കും വെടിയുണ്ടയും ഉപേക്ഷിച്ച നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എറണാകുളം ലുലു മാളില്‍ തോക്കും വെടിയുണ്ടയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മാളിലെ ജീവനക്കാരാണ് ഈ വിവരം അധികൃതരെ അറിയിച്ചത്.

ട്രോളി വൃത്തിയാക്കുന്നതിനിടെയാണ് തോക്കും വെടിയുണ്ടയും കണ്ടെത്തിയത്. സാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രോളിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്.

ഉടന്‍ തന്നെ മാള്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Video Stories