| Tuesday, 27th October 2015, 12:41 am

അക്കാദമി പുരസ്‌കാരം ഗുല്‍സാറും തിരികെ നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് പ്രശസ്തകവിയും ഗാനരചയിതാവും സംവിധായകനുമായ ഗുല്‍സാര്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചുനല്‍കി. നരേന്ദ്രമോദിഭരണകാലത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം തിരിച്ചുനല്‍കുന്നതെന്ന് ഗുല്‍സാര്‍ പറഞ്ഞു. പുരസ്‌കാരം തിരികെ നല്‍കി പ്രതിഷേധിക്കുന്ന എഴുത്തുകാര്‍ക്ക് പിന്തുണയുമായി ദിവസങ്ങള്‍ക്ക് മുമ്പ് ഗുല്‍സാര്‍ രംഗത്ത് വന്നിരുന്നു.

രാജ്യത്ത് മുമ്പെങ്ങുമില്ലാത്തവിധം അസഹിഷ്ണുത വര്‍ധിച്ചു വരികയാണെന്ന് ഗുല്‍സാര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പേര് ചോദിക്കുന്നതിന് മുമ്പ് മതം ചോദിക്കുന്ന സാഹചര്യമാണുള്ളത് കാര്യങ്ങള്‍ ഇങ്ങനെയാവുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ഗുല്‍സാര്‍ പറഞ്ഞു.

സാഹിത്യകാരന്‍മാര്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയത് പ്രതിഷേധ സൂചകമായാണ്. എഴുത്തുകാര്‍ക്ക് പ്രതിഷേധിക്കാന്‍  മറ്റ് മാര്‍ഗങ്ങളില്ലെന്നും അക്കാദമി അവാര്‍ഡുകള്‍ തിരിച്ച് നല്‍കി പ്രതിഷേധിച്ച സാഹിത്യകാരന്‍മാരുടെ നടപടിയെ പിന്തുണച്ച് ഗുല്‍സാര്‍ പറഞ്ഞു.

അതേസമയം സാഹിത്യപുരസ്‌കാരം തിരിച്ചുനല്‍കിയ ഗുല്‍സാറിനെതിരെ സോഷ്യല്‍ മീഡിയകളില്‍ സംഘപരിവാര്‍ അനുകൂലികളില്‍ നിന്നും രൂക്ഷവിമര്‍ശമുയര്‍ന്നിട്ടുണ്ട്.

We use cookies to give you the best possible experience. Learn more