രണ്‍വീര്‍ സിങ്ങും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം ‘ഗള്ളി ബോയ്’ ഓസ്‌കാറില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. സോയ അക്തര്‍ സംവിധാനം ചെയ്ത മ്യൂസിക്കല്‍-ഡ്രാമ ചിത്രം ഈവര്‍ഷം ഫെബ്രുവരി 14-നാണ് തിയേറ്ററുകളിലെത്തിയത്.
ഗള്ളി ബോയിയുടെ ഓസ്‌കര്‍ പ്രവേശം സംബന്ധിച്ച വാര്‍ത്ത സോയയുടെ സഹോദരനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തറാണ് ട്വീറ്റ് ചെയ്തത്. 92-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിലെ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് ഗള്ളി ബോയ് പ്രദര്‍ശിപ്പിക്കുക.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മുംബൈയിലെ തെരുവുകളില്‍ ജീവിക്കുന്ന ഒരു റാപ്പറുടെ കഥയാണിത്. സംഗീതലോകത്തു വ്യക്തിമുദ്ര പതിപ്പിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന മുറാദ് അഹമ്മദ് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് രണ്‍വീര്‍ അവതരിപ്പിക്കുന്നത്.
മെഡിക്കല്‍ വിദ്യാര്‍ഥി സഫീന ഫിര്‍ദൗസിയ ആയാണ് ആലിയ എത്തിയത്. മുംബൈയിലെ റാപ്പര്‍മാരായ ഡിവൈനിന്റെയും നയ്‌സിയുടെയും കഥയാണിത്.
സിദ്ധാന്ത് ചതുര്‍വേദി, വിജയ് റാസ്, കല്‍ക്കി കൊച്ച്‌ലിന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു. ആദ്യദിനം ബോക്‌സോഫീസില്‍ 19.4 കോടി രൂപ നേടിയ ചിത്രം രണ്ടാഴ്ചകൊണ്ട് 220 കോടിയാണു നേടിയത്. 238.16 കോടി രൂപയാണ് ആകെ ചിത്രം നേടിയത്.