| Thursday, 20th September 2018, 8:57 pm

ഗുളികപ്പുഴ വറ്റുന്നു: വടകരയുടെ പ്രധാന ജല സ്രോതസ്സ് വറ്റുന്നതില്‍ ആശങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: വടകരയുടെ പ്രധാന ജല സ്രോതസ്സായ ഗുളികപ്പുഴ വറ്റുന്നു.പ്രളയകാലത്ത് കരകവിഞ്ഞൊഴുകിയ ഗുളികപ്പുഴയാണ് ഇപ്പോള്‍ വറ്റി വരണ്ടത്.
ഡിസംബറാകുന്നതോടെ കോഴിക്കോട് ജില്ലയില്‍ കടുത്ത ജല ക്ഷാമം നേരിട്ടേക്കാമെന്ന് ആശങ്ക നിലനില്‍ക്കുന്നു.

സാധാരണ താഴുന്നതിലും അഞ്ചടി അധികം താഴ്ന്നിരിക്കുകയാണ് ഗുളികപ്പുഴ. വടകരയിലേക്കും സമീപ സ്ഥലങ്ങളിലേക്കും വാട്ടര്‍ അതോറിറ്റി വെള്ളമെടുക്കുന്നത് ഇവിടെ നിന്നാണ്. ഇത് പോലൊരു വരള്‍ച്ച ഇതുവരെ കണ്ടിട്ടില്ലെന്ന് പ്രദേശ വാസികള്‍ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോട്ട് ചെയ്തു.

Also Read:  ഫ്രാങ്കോ മുളയ്ക്കലിനെ രൂപതയുടെ ചുമതലകളില്‍ നിന്ന് വത്തിക്കാന്‍ നീക്കി

വേലിയിറക്കം ഉണ്ടാകുമ്പോഴെല്ലാം കയറ്റവും സംഭവിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ വേലി ഇറക്കം മാത്രമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. കൂടാതെ പുഴയില്‍ നിന്ന് ക്രമാതീതമായി വെള്ളം ഒലിച്ചു പോയി വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.

വേനല്‍ കാലത്ത് പുഴയില്‍ ഉപ്പുവെള്ളം കയറുന്നതും നാട്ടുകാര്‍ക്ക് വെല്ലുവിളിയാണ്. പെരുവണ്ണാമൂഴി ഡാം തുറന്നു വിട്ടാണ് ഇതു നിയന്ത്രിക്കാറ്. ഇത്തവണ ഡിസംബറിന് മുന്‍പ് ഉപ്പുവെള്ളം കയറുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more