ദുബൈ: യു.എ.ഇ കെ.എം.സി.സി ചാര്‍ട്ടര്‍ ചെയ്ത വിമാനം 36 മണിക്കൂര്‍ വൈകി പറന്നു. യു.എ.ഇ ല്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനമാണിത്.
ആദ്യ ദിവസം തന്നെ വിമാനം മുടങ്ങിയത് കടുത്ത ആശങ്കകള്‍ക്കും പ്രതിഷേധത്തിനും വഴിയൊരിക്കിയിരുന്നു. കേരളാ സര്‍ക്കാറിന്റെ ഇടപെടല്‍ മൂലമാണ് വിമാനം മുടങ്ങിയത് എന്ന തരത്തിലുള്ള പ്രചാരണം ഉണ്ടായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ വിമാനത്തിന് ആവശ്യമായ സത്യവാങ് മൂലങ്ങള്‍ നല്‍കുന്നതില്‍ കമ്പിനിക്ക് പറ്റിയ പിഴവ് മൂലമാണ് വ്യോമാനമന്ത്രാലയത്തിന്റെ അനുമതി വൈകാന്‍ കാരണമായത്. പുതിയ അപേക്ഷയും സത്യവാങ്മൂലങ്ങളും സമര്‍പ്പിച്ചതിന് പിന്നാലെ യാത്ര ആരംഭിക്കുകയായിരുന്നു.
കൊവിഡ് കാലത്ത് പ്രത്യേകമായി നല്‍കേണ്ട അഫിഡവിറ്റുകള്‍ക്ക് പകരം പഴയ രേഖകളും അപേക്ഷകളുമാണ് വിമാനക്കമ്പനി സമര്‍പ്പിച്ചതെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളുടെ വെളിപ്പെടുപ്പത്തില്‍.