മൂന്ന് മുന്‍ മുഖ്യമന്ത്രിമാരാണ് വീട്ടുതടങ്കലിലാക്കപ്പെട്ടത്, എന്താണ് ഇവിടെ നടക്കുന്നത്?; അമിത് ഷായുടെ പ്രസംഗത്തിന് മുന്‍പ് ഇടപെട്ട് കശ്മീര്‍ വിഷയം അവതരിപ്പിച്ച് ഗുലാം നബി ആസാദ്
ന്യൂദല്‍ഹി: കശ്മീരില്‍ അനിശ്ചിതത്വം തുടരവെ ആശങ്ക അറിയിച്ച് കോണ്‍ഗ്രസ് എം.പി ഗുലാം നബി ആസാദ് രാജ്യസഭയില്‍. ജമ്മു കശ്മീര്‍ റിസര്‍വേഷന്‍ ബില്ലില്‍ ഭേദഗതി പ്രമേയം അവതരിപ്പിക്കുന്നതിനായി ആഭ്യന്തരമന്ത്രി അമിത് ഷാ എഴുന്നേല്‍ക്കുന്നതിന് മുന്‍പായിരുന്നു ഗുലാം നബി ആസാദിന്റെ ഇടപെടല്‍.
‘താഴ്‌വര മുഴുവന്‍ ആശങ്കയിലാണ്. മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ തടങ്കലിലാണ്, പല രാഷ്ട്രീയനേതാക്കളും തടവിലാണ്. യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.’
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കശ്മീരില്‍ വാര്‍ത്താവിനിമയബന്ധം പൂര്‍ണമായി വിഛേദിച്ചു. മതിയായ രേഖകള്‍ ഇല്ലാതെ ജനങ്ങളോട് പുറത്തിറങ്ങരുത് എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു.