| Wednesday, 22nd November 2017, 8:46 am

ഗുജറാത്ത് മുഖ്യമന്ത്രിയുടെ ആസ്തിയില്‍ മൂന്ന് വര്‍ഷത്തിനിടെ 21 ശതമാനം വര്‍ധന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയുടെ ആസ്തിയില്‍ മൂന്നുവര്‍ഷത്തിനിടെ ഉണ്ടായത് ഇരുപത്തൊന്ന് ശതമാനത്തിന്റെ വര്‍ധന. ഗുജറാത്തിലെ പശ്ചിമ രാജ്‌കോട്ടില്‍ നിന്ന് ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥി കൂടിയായ വിജയ് രൂപാനിയുടെ സ്വത്തിന്റെ വര്‍ധനയുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

വരാന്‍ പോകുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പട്ടികയിലാണ് സ്വത്ത് വിവരം രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 9.9 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. 2014 ലെ ഗുജറാത്ത് ഉപതെരഞ്ഞടുപ്പില്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പട്ടികയില്‍ 7.51 കോടിയായിരുന്നു ആസ്തി.


Also Read: ആര്‍.എസ്.എസിന്റെ ഇരട്ടമുഖം തുറന്നുകാട്ടിയ ഫറൂഖ് അബ്ദുള്ളയുടെ നാവറുക്കുന്നവര്‍ക്ക് 21 ലക്ഷം വാഗ്ദാനം ചെയ്ത് തീവ്രവാദ വിരുദ്ധ മുന്നണി പ്രസിഡന്റ്


തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മികച്ചരീതിയില്‍ പര്യടനം നടത്തുന്ന നേതാവെന്ന ഖ്യാതിയും വിജയ് രൂപാനിക്കുണ്ട്. രാജ് കോട്ടിന്റെ പ്രധാന വെല്ലുവിളിയായ കുടിവെള്ള പ്രശ്ന പരിഹാരത്തിനായി നടപടിയെടുക്കുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കി.

നിരന്തമായി മണ്ഡലങ്ങളില്‍ പ്രചരണം നടത്തുന്ന അദ്ദേഹത്തിന്റെ പ്രചരണ പരിപാടികളില്‍ ഭാര്യയായ അഞ്ജലി റോഡും പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസ്സിന്റെ അടിത്തറയില്ലായ്മയും, വികസന പ്രവര്‍ത്തനങ്ങളിലെ അറിവില്ലായ്മയുമാണ് രാജ്യത്തെ പുരോഗതിയില്‍ നിന്ന പിന്നോട്ടടിക്കുന്നതെന്ന വിമര്‍ശിച്ചുകൊണ്ടാണ് പ്രചരണം മുന്നോട്ട് നയിക്കുന്നത്.

രൂപാനിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ഇന്ദ്രനീല്‍ രാജ്ഗുരുവിന്റെ ആസ്തിയിലും വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more