| Thursday, 21st September 2017, 10:36 am

ഗുജറാത്തില്‍ വാഹനാപകടത്തെ തുടര്‍ന്നുള്ള വാക്കേറ്റം സാമുദായിക സംഘര്‍ഷത്തിലെത്തി: രണ്ടുപേര്‍ക്ക് പരുക്ക്, നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെഹ്‌സാന: ഗുജറാത്തില്‍ ചെറിയൊരു വാഹനാപകടത്തിന്റെ പേരിലുള്ള വാക്കേറ്റം സാമുദായിക സംഘര്‍ഷത്തിലേക്ക്. ബുധനാഴ്ച നാഗല്‍പൂര്‍ മേഖലയിലായിരുന്നു സംഭവം.

സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ കത്തിനശിപ്പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

ബൈക്ക് അപകടത്തെ തുടര്‍ന്നായിരുന്നു സംഭവം. റബാറി സമുദായത്തില്‍പ്പെട്ട യുവാവിന്റെ ബൈക്ക് വാലിനാഥ് ചൗക്കിലെ കോളജിനു പുറത്തുണ്ടായിരുന്ന ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട യുവാക്കള്‍ക്കുമേല്‍ ഇടിക്കുകയായിരുന്നു.

ഇതോടെ വാക്കേറ്റമായി. എന്നാല്‍ ചിലര്‍ ഇടപെട്ട് ഇരുകൂട്ടരേയും ശാന്തരാക്കി തിരിച്ചയച്ചു. എന്നാല്‍ ഉച്ചയോടെ വാലിനാഥ് ചൗക്കില്‍ ഇരുവിഭാഗവും നേര്‍ക്കുനേര്‍ വരികയും ഏറ്റുമുട്ടുകയുമായിരുന്നു.


Must Read: ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അര്‍ണബ് ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നില്ല; വെളിപ്പെടുത്തലുമായി ക്യാമറാമാന്‍ രൂപന്‍ പഹ്‌വ


ഇരുവിഭാഗവും തമ്മില്‍ പരസ്പരം കല്ലേറുണ്ടായി. വാലിനാഥ് ചൗക്കിലെ കോളജിനു സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ തീയിടുകയും ചെയ്തു.

” ചില യുവാക്കള്‍ക്കിടയിലുണ്ടായിരുന്ന വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ ഇരുസമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനു വഴിവെക്കുകയായിരുന്നു.” എന്നാണ് പൊലീസ് പറയുന്നത്. അതേസമയം സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു.

ഈവര്‍ഷം ഡിസംബറില്‍ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more