അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്രമോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരെ സകിയ ജഫ്രി നല്‍കിയ ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി. കലാപത്തിന് പിന്നില്‍ മോദി ഗൂഢാലോചന നടത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു.
സാകിയ ജഫ്രിയുടെ ഭര്‍ത്താവ് ഇഹ്‌സാന്‍ ജഫ്രിയടക്കം കൊല ചെയ്യപ്പെട്ട ഗുല്‍ബര്‍ഗ കൂട്ടക്കൊല കേസില്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഇതിനെതിരെ സാകിയ ജഫ്രിയും ടീസ്റ്റ സെതല്‍വാദിന്റെ ജസ്റ്റിസ് ആന്‍ഡ് പീസ് സംഘടനയുമാണ് കോടതിയെ സമീപിച്ചിരുന്നത്.
കലാപത്തില്‍ പുനരന്വേഷണം നടത്തണമെന്നും ഹരജി ആവശ്യപ്പെട്ടിരുന്നു.
മോദിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ആര്‍.കെ രാഘവന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.