| Tuesday, 3rd March 2020, 9:37 pm

പ്രിയങ്ക ഗാന്ധിയെ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് മത്സരിപ്പിക്കുമോ?; ഹൈക്കമാന്‍ഡിനോട് ആവശ്യമുന്നയിച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധിനഗര്‍: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ട് ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വം. മാര്‍ച്ച് 26നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 13 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സീറ്റുകളില്‍ രണ്ട് സീറ്റുകള്‍ നേടാനുള്ള അംഗ സംഖ്യ ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസിനുണ്ട്. ഗുജറാത്തില്‍ നിന്ന് പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് പരേഷ് ധനാനി പറഞ്ഞു.

രണ്ടാമത്തെ സീറ്റില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ലെന്നും പരേഷ് ധനാനി പറഞ്ഞു. ഗുജറാത്തില്‍ നിന്ന് രാജ്യസഭ അംഗങ്ങളാവാന്‍ കഴിയുന്ന നിരവധി മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും ഉണ്ട്. ദേശീയ നേതൃത്വം നിശ്ചയിക്കുന്ന പേര് എല്ലാ എം.എല്‍.എമാരും അംഗീകരിക്കുമെന്നും പരേഷ് ധനാനി പറഞ്ഞു.

നേരത്തെ മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയും പ്രിയങ്കക്ക് രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. പ്രിയങ്കയുടെ രാജ്യസഭ പ്രവേശനത്തെ കുറിച്ച് കോണ്‍ഗ്രസ് ഔദ്യോഗികമായി ഇത് വരെ പ്രതികരിച്ചിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more