ഗാന്ധിനഗര്‍: മഹാത്മ ഗാന്ധിയുടെ ആദര്‍ശങ്ങളൊന്നുമില്ലാതെയാണ് ഇന്നത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി.
തങ്ങളുടെ മുന്‍ എം.എല്‍.എയെ 25 കോടിക്കു ബി.ജെ.പി വാങ്ങിയെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു വിജയ് രൂപാണി.
സ്വന്തം നേതാക്കള്‍ പാര്‍ട്ടി വിടുമ്പോള്‍ കോണ്‍ഗ്രസ് അനാവശ്യമായ ആരോപണം ഉന്നയിക്കുകയാണെന്നും വിജയ് രൂപാണി കൂട്ടിച്ചേര്‍ത്തു.
25 കോടിക്ക് ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവനായി വാങ്ങാമെന്നും ഗുജറാത്ത് മുഖ്യമന്ത്രി പറഞ്ഞു.
നവംബര്‍ 3ന് എട്ടു നിയമസഭ സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി സുരേന്ദ്രനഗറില്‍ നടന്ന പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും ഗുജറാത്ത് മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇന്നത്തേത് മഹാത്മ ഗാന്ധിയുടെ കോണ്‍ഗ്രസല്ല രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് ആണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
സമ്മേളനത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരയെും വിജയ് രൂപാണി രംഗത്തെത്തി. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികള്‍ തെരുവില്‍ കിടന്ന് മരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Gujarath Congress can be bought for 25 crore says Gujarath CM Vijay Rupani