| Sunday, 21st April 2024, 9:32 pm

ഗുജറാത്തിന്റെ സ്പിന്‍ മാന്ത്രികത്തില്‍ തകര്‍ന്ന് പഞ്ചാബ്; വിജയിക്കാന്‍ വേണ്ടത് 143

സ്പോര്‍ട്സ് ഡെസ്‌ക്

മഹാരാജ യാദവേന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. ടോസ് നേടിയ പഞ്ചാബ് ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷകളെ തകിടം മറച്ചുകൊണ്ട് വമ്പന്‍ ബാറ്റിങ് തകര്‍ച്ചയാണ് പഞ്ചാബിന് നേരിടേണ്ടിവന്നത്.

ആദ്യ ഇന്നിങ്‌സ് കഴിയുമ്പോള്‍ 142 റണ്‍സ് നേടിയാണ് പഞ്ചാബ് ഓള്‍ ഔട്ട് ആയത്.

ക്യാപ്റ്റന്‍ സാം കറന്‍ 19 പന്തില്‍ 20 റണ്‍സുമായി മടങ്ങിയപ്പോള്‍ പ്രഭ്‌സിമ്രാന്‍ സിങ് 21 പന്തില്‍ 35 റണ്‍സ് നേടി. പിന്നീട് ഇറങ്ങിയ റീലീ റോസോവ് 9 റണ്‍സിന് മടങ്ങിയപ്പോള്‍ ജിതേഷ് ശര്‍മ 13 റണ്‍സ് ആണ് ടീമിനുവേണ്ടി നേടിയത്. പിന്നീടങ്ങോട്ട് മൂന്നു താരങ്ങളാണ് രണ്ടക്കം കടക്കാതെ വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

ഗുജറാത്തിന്റെ സ്പിന്‍ ഡോമിനേഷന്‍ ആണ് പഞ്ചാബിന് വീഴ്ത്തി കൊണ്ടിരിക്കുന്നത്.
ഗുജറാത്തിനു വേണ്ടി രവി ശ്രീനിവാസന്‍ സായി കിഷോര്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

പഞ്ചാബിന്റെ മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് സായി സ്വന്തമാക്കിയത്. ജിതേഷ് ശര്‍മ, ശാശാങ്ക് സിങ്, അശുദോഷ് ശര്‍മ എന്നിവരെയാണ് സായി കിഷോര്‍ പുറത്താക്കിയത്.

നൂര്‍ അഹമ്മദ് നാലു ഓവറില്‍ 20 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളും നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. റാഷിദ് ഖാന്‍ മോഹിത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

Content Highlight: Gujarat Titans Need 143 Runs To Win Against Panjab Kings

Latest Stories

We use cookies to give you the best possible experience. Learn more