ഐ.പി.എല്‍ 2023ന് മുമ്പേ 26 പാര്‍ട്ണര്‍മാരുമായി കരാറൊപ്പുവെച്ച് ഡിഫന്‍ഡിങ് ചാമ്പ്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സ്. കഴിഞ്ഞ സീസണിലുള്ളതിനേക്കാള്‍ ഇരട്ടിയിലധികം പാര്‍ട്ണര്‍മാരാണ് ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സുമായി കൈകോര്‍ക്കുന്നത്.
ഐപി.എല്‍ 2022ല്‍ 11 പാര്‍ട്ണര്‍മാരായിരുന്നു ഗുജറാത്തിനുണ്ടായിരുന്നത്. ഐ.പി.എല്‍ 2023ല്‍ ഈ 11 പേര്‍ തുടരുകയും പുതിയ 15 പാര്‍ട്ണര്‍മാര്‍ ടീമുമായി കരാറിലെത്തുകയുമായിരുന്നു.
കഴിഞ്ഞ സീസണിലേതെന്ന പോലെ ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടര്‍ മാനുഫാക്‌ചേഴ്‌സായ ആതര്‍ (Ather) ആണ് ടീമിന്റെ പ്രിന്‍സിപ്പാള്‍ പാര്‍ട്‌നേര്‍സ്. ഈ സീസണിലും ടൈറ്റന്‍സിലെ ഓരോ താരത്തിന്റെയും ‘ഇടനെഞ്ചില്‍’ ആതര്‍ തന്നെ സ്ഥാനം പിടിക്കും. ബി.കെ.ടി ടയേഴ്‌സും (BKT Tires), കാപ്രി ഗ്ലോബലു (Capri Global)മാണ് ടീമിന്റെ അസോസിയേറ്റ് പാര്‍ട്‌നര്‍മാര്‍. ടോര്‍സോയിലാണ് ഇരുവരുടെയും സ്ഥാനം.
ജിയോ (Jio), പി.വി.സി പൈപ് നിര്‍മാതാക്കളായ ആസ്ട്രല്‍ (Astral), സിംപോളോ സെറാമിക്‌സ് (Simpolo Ceramics) എന്നിവരാണ് ടൈറ്റന്‍സിന്റെ മറ്റ് അസോസിയേറ്റ് പാര്‍ട്ണര്‍മാര്‍.
ആക്കോ (ACKO) ടൈറ്റന്‍സുമായി തങ്ങളുടെ പാര്‍ട്ണര്‍ഷിപ്പ് പുതുക്കിയിരിക്കുകയാണ്. ഇക്വിറ്റസി (Equitas)നൊപ്പം ടീമിന്റെ ഹെഡ് ഗിയറിലാണ് ആക്കോയുടെ സ്ഥാനം.
വാച്ച് ബ്രാന്‍ഡായ ടൈമെക്‌സിനെയും (Timex) സോളാര്‍ പാനല്‍ മാനുഫാക്‌ചേഴ്‌സായ റെയ്‌സോണ്‍ സോളാറിനെയും (Rayzone Solar) ടീമിന്റെ ട്രൗസേഴ്‌സിലാണ് അവതരിപ്പിക്കുക.
ടീമിന്റെ ഒഫീഷ്യല്‍ പാര്‍ട്‌ണേര്‍സായി ഡ്രീം ഇലവനും (Dream 11) ബോട്ടും (boAt) തുടരും. ഇവര്‍ക്ക് പുറമെ ആറ് പുതിയ ഒഫീഷ്യല്‍ പാര്‍ട്ണര്‍മാരാണ് ടൈറ്റന്‍സുമായി കൈകോര്‍ക്കുന്നത്.
ബീവറേജസ് പാര്‍ട്ണര്‍ – ബിസ്‌ലേരി (Bisleri), ഐസ്‌ക്രീം പാര്‍ട്ണര്‍ – ഹാവ്‌മോര്‍ (Havmor), സസ്‌റ്റൈനബിലിറ്റി പാര്‍ട്ണര്‍ – ക്രോമ (Croma), ചോക്ലേറ്റ് പാര്‍ട്ണര്‍ – നെസ്‌ലെ മഞ്ച് (Nestley Munch), എന്‍.എഫ്.ടി പാര്‍ട്ണര്‍ – റാറിയോ (Rario) എന്നിവരാണ് പുതിയ ഒഫീഷ്യല്‍ പാര്‍ട്ണര്‍മാര്‍. ഇവര്‍ക്കൊപ്പം ജിയോ സിനിമയും (Jio Cinema) ഒഫീഷ്യല്‍ പാര്‍ട്ണറായുണ്ട്.
നാല് മെര്‍ച്ചെന്‍ഡൈസ് പാര്‍ട്ണര്‍മാരാണ് ഇത്തവണ ടൈറ്റന്‍സിനുള്ളത്. ഇ.എമ്മും (EM) ഫാന്‍കോഡും (Fancode) ടെറ്റന്‍സുമായുള്ള അസോസിയേഷന്‍ നിലനിര്‍ത്തിയപ്പോള്‍ എച്ച്.ആര്‍.എക്‌സും (HRX) സൈബേര്‍ട്ടും (Cybert) പുതിയ മെര്‍ച്ചെന്‍ഡൈസ് പാര്‍ട്ണര്‍മാരായി കരാറൊപ്പുവെച്ചിട്ടുണ്ട്.
റേഡിയോ വണ്‍ (Radio One), റേഡിയോ സിറ്റി (Radio City), ടോപ് എഫ്.എം (Top FM) എന്നിവര്‍ ടൈറ്റന്‍സുമായി റേഡിയോ പാര്‍ട്ണര്‍ഷിപ്പിലെത്തിയപ്പോള്‍ എച്ച്.സി.ജി (HCG) മെഡിക്കല്‍ പാര്‍ട്ണറായും ടീമിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും.
Content Highlight: Gujarat Titans have signed 26 partners ahead of IPL 2023