| Thursday, 18th April 2024, 8:26 am

എന്നാലും ഗുജറാത്തിന് ഈ ഗതി വരുമെന്ന് വിചാരിച്ചില്ല; സ്വന്തം തട്ടകത്തില്‍ ഗുജറാത്തിനെ ദല്‍ഹി നാണം കെടുത്തി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് ഗുജറാത്തിനെതിരെ ആറ് വിക്കറ്റിന്റെ അനായാസ വിജയം. നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ക്യാപിറ്റല്‍സ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 17.3 ഓവറില്‍ 89 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. പതിനേഴാം സീസണിലെ ഏറ്റവും താഴ്ന്ന സ്‌കോര്‍ നേടിയാണ് ഗുജറാത്ത് കളം വിട്ടത്. മാത്രമല്ല ഗുജറാത്ത് നേടുന്ന ഏറ്റവും താഴ്ന്ന സ്‌കോര്‍ എന്ന മോശം നേട്ടവും ഇതിനോടൊപ്പം വന്നു ചേരുകയാണ്.

മറുപടി ബാറ്റിങ്ങില്‍ ദല്‍ഹി 8.5 ഓവറില്‍ നാലു വിറ്റ നഷ്ടത്തില്‍ 92 റണ്‍സ് നേടി അനായാസം വിജയിക്കുകയായിരുന്നു. കാപ്പിറ്റല്‍സിനു വേണ്ടി ജേക് ഫ്രേസര്‍ 10 പന്തില്‍ 20 റണ്‍സും ഷായി ഹോപ്പ് പന്തില്‍ 19 റണ്‍സ് ക്യാപ്റ്റന്‍ റിഷബ് പന്ത് 11 പന്തില്‍ 16 റണ്‍സ് നേടി ടീമിന് വിജയത്തില്‍ എത്തിച്ചു.

ക്യാപിറ്റല്‍സിനു വേണ്ടി സന്ദീപ് വാര്യര്‍ രണ്ടു വിക്കറ്റും റാഷിദ് ഖാന്‍ സ്‌പെന്‍സര്‍ ജോണ്‍സണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഗുജറാത്തിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് റാഷിദ് ഖാന്‍ ആണ്. 24 പന്തില്‍ 31 റണ്‍സ് നേടിയപ്പോള്‍ സായി സുദര്‍ശന്‍ 9 പന്തില്‍ നിന്ന് 12 റണ്‍സും രാഹുല്‍ തെവാട്ടിയ 15 പന്തില്‍ 10 റണ്‍സും നേടി.

ഗുജറാത്ത് നിരയെ തകര്‍ത്തത് മൂന്നു വിക്കറ്റുകള്‍ നേടിയ മുകേഷ് കുമാറാണ്. ഇഷാന്ത് ശര്‍മ രണ്ട് വിക്കറ്റും ട്രിസ്റ്റന്‍ സ്റ്റെബ്‌സ് രണ്ടു വിക്കറ്റ് നേടി.

ഇതിനുപുറമേ ക്യാപ്റ്റന്‍ പന്ത് രണ്ട് സ്റ്റമ്പിങ് വിക്കറ്റും രണ്ട് ക്യാച്ചും നേടിയപ്പോള്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും സ്വന്തമാക്കി.

Content Highlight: Gujarat Titans Achieve Unwanted Record

We use cookies to give you the best possible experience. Learn more